സ്പാനിഷ് പരിശീലകന്‍ മനൊലൊ മാര്‍ക്വേസിനു കീഴില്‍ ആദ്യ വിജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് വീണ്ടും സമനിലക്കുരുക്ക്. സൗഹൃദമത്സരത്തില്‍ മലേഷ്യയോടാണ് ഇന്ത്യ സമനില (1-1) വഴങ്ങിയത്. ഇതോടെ 2024-ല്‍ ഒരു ജയം പോലും നേടാനാകാതെ ഇന്ത്യ ഈ വര്‍ഷത്തെ മത്സരങ്ങള്‍ അവസാനിപ്പിച്ചു.
ഈ വര്‍ഷം കളിച്ച 11 മത്സരങ്ങളില്‍ ആറിലും തോറ്റപ്പോള്‍ ഈ മത്സരവും ചേര്‍ത്ത് അഞ്ച് എണ്ണം സമനിലയിലായി. മനോലൊക്കു കീഴില്‍ നാലു മത്സരങ്ങളാണ് ടീം കളിച്ചത്. മൂന്ന് കളികള്‍ സമനിലയും ഒന്ന് തോല്‍വിയിലും കലാശിച്ചു. ബാലയോഗി സ്റ്റേഡിയത്തില്‍ നടന്ന ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ മൗറീഷ്യസിനോട് സമനില നേടി. സിറിയയോട് തോറ്റു(3-0). ഒക്ടോബറില്‍ സൗഹൃദമത്സരത്തില്‍ കരുത്തരായ വിയറ്റ്നാമിനെ ഇന്ത്യ തളച്ചിരുന്നു. (1-1).
സി.എം.സി. ബാലയോഗി സ്റ്റേഡിയത്തില്‍ 19-ാം മിനിറ്റില്‍ പൗലോ ജോഷ്വെയിലൂടെ സന്ദര്‍ശകരാണ് ആദ്യം മുന്നിലെത്തിയത്. ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ പിഴവില്‍നിന്നായിരുന്നു ഗോള്‍. പിന്നാലെ 39-ാം മിനിറ്റില്‍ രാഹുല്‍ ഭേകെയിലൂടെ ഇന്ത്യ സമനില പിടിച്ചു. പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന സെന്‍ട്രല്‍ ഡിഫന്റര്‍ സന്ദേശ് ജിങ്കന്‍ തിരിച്ചെത്തിയിട്ടും മത്സരത്തില്‍ കാര്യമായ സാന്നിധ്യമറിയിക്കാനായില്ല.
STORY HIGHLIGHT: india football draw malaysia