Food

പത്തിരിക്കും പാലപ്പത്തിനുമെല്ലാം ഒപ്പം കഴിക്കാൻ അയല സ്റ്റു | Fish Stew

പത്തിരിക്കും പാലപ്പത്തിനുമെല്ലാം ഒപ്പം കഴിക്കാൻ രുചികരമായ ഒരു ഫിഷ് സ്റ്റു തയ്യാറാക്കിയാലോ? ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • സവാള 1
  • പച്ചമുളക് 3, 4
  • ഇഞ്ചി അരിഞ്ഞത് 1 സ്പൂൺ
  • തേങ്ങയുടെ ഒന്നാം പാൽ 1കപ്പ്
  • രണ്ടാം പാൽ 1കപ്പ്
  • കറിവേപ്പില
  • വെളിച്ചെണ്ണ 1സ്പൂൺ
  • മീൻ 7,8 പീസ്

തയ്യാറാക്കുന്ന വിധം

വെളിച്ചെണ്ണ ചൂടാവുമ്പോ അരിഞ്ഞു വച്ച സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റിയ ശേഷം രണ്ടാം പാൽ ഒഴിച്ച് ചൂടാവുമ്പോ മീൻ കഷ്ണങ്ങൾ ഇട്ടു വേവിക്കണം. ഉപ്പിടാൻ മറക്കണ്ട. വെന്തതിനു ശേഷം ഒന്നാം പാലിൽ 1 സ്പൂൺ കോൺഫ്ലോർ കലക്കി ഒഴിച്ച് തിളക്കും മുൻപ് തീ അണക്കണം. എരിവ് പോരെങ്കിൽ ഇത്തിരി കുരുമുളക്പൊടി ചേർക്കാം.