Kerala

രാജ്യത്ത് ശുദ്ധവായു ലഭിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് തൃശ്ശൂര്‍ മാത്രം

രാജ്യം വായു മലിനീകരണം കൊണ്ട് മൂടിക്കൊണ്ടിരിക്കുകയാണ്. ഇത്തവണത്തെ മികച്ച ശുദ്ധവായു ലഭിക്കുന്ന നഗരങ്ങളുടെ പട്ടിക പുറത്തുവന്നപ്പോള്‍ ആദ്യ എട്ടണ്ണത്തില്‍ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ ഒരു നഗരം മാത്രം ഇടം പിടിച്ചു. മൂന്നാം സ്ഥാനത്ത് എത്തിയ തൃശ്ശൂരാണ് കേരളത്തില്‍ നിന്ന് പട്ടികയില്‍ ഇടംപിടിച്ച ഏക നഗരം.

മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളാണ് ഒന്നാം സ്ഥാനത്ത്. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (എക്യുഐ) 29 ആണ് ഐസ്വാളില്‍ ഇന്നലെ രേഖപ്പെടുത്തിയത്. എക്യുഐ 38 രേഖപ്പെടുത്തിയ അസമിലെ നാഗോണ്‍ രണ്ടാം സ്ഥാനത്തുണ്ട്. തൃശ്ശൂരില്‍ എക്യുഐ 43 ആണ്. AQI 50-ല്‍ താഴെ തുടരുന്ന ഈ നഗരങ്ങള്‍ – ‘നല്ല വായു ഗുണനിലവാരം’ എന്ന വിഭാഗത്തിലാണ് വരുന്നത്. കര്‍ണാടകയിലെ ബംഗല്‍കോട്ട്, ചാമരാജനഗര്‍ എന്നീ നഗരങ്ങളും അരുണാചലിലെ നഹര്‍ലഗുന്‍, അസമിലെ ഗുവാഹത്തി, തമിഴ്‌നാട്ടിലെ രാമനാഥപുരം എന്നീ നഗരങ്ങളും പട്ടികയിലുണ്ട്.

നവംബര്‍ 19ന് നല്ല വായു ഗുണനിലവാരം രേഖപ്പെടുത്തിയ ഇന്ത്യയിലെ നഗരങ്ങള്‍ നോക്കാം-

ഐസ്വാള്‍- മിസോറാം-29

നാഗോണ്‍- അസം-38

തൃശൂര്‍- കേരളം- 43

ബംഗല്‍കോട്ട്- കര്‍ണാടക- 46

നഹര്‍ലഗുന്‍- അരുണാചല്‍- 48

ഗുവാഹത്തി- അസം- 48

രാമനാഥപുരം- തമിഴ്‌നാട്- 48

ചാമരാജനഗര്‍- കര്‍ണാടക- 50