കയ്പ്പക്ക വെച്ച് ഒരു കിടിലൻ റെസിപ്പി നോക്കിയാലോ? നല്ല മൊരിഞ്ഞ കയ്പ്പക്ക 65 ന്റെ റെസിപ്പി. ചോറിനൊപ്പവും അല്ലാതെയും കഴിക്കാൻ ഇത് ഉഗ്രനാണ്.
ആവശ്യമായ ചേരുവകൾ
- കയ്പ്പക്ക 1 ചെറുത് വട്ടത്തിൽ അരിഞ്ഞത്
- മുളക് പൊടി 2 ടേബിൾസ്പൂൺ
- മഞ്ഞൾ പൊടി 1/4 ടേബിൾസ്പൂൺ
- കാശ്മീരി മുളക് പൊടി 1.5 ടേബിൾസ്പൂൺ
- ജീരകം പൊടി 3നുള്ള്
- ഗരം മസാല 1/2 ടേബിൾസ്പൂൺ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1ടേബിൾസ്പൂൺ
- തൈര് 3-4 ടേബിൾസ്പൂൺ
- നാരങ്ങാ നീര് 1 ടേബിൾസ്പൂൺ
- മൈദ 2 ടേബിൾസ്പൂൺ
- അരിപൊടി 1 ടേബിൾസ്പൂൺ
- ഉപ്പ്
- വെളിച്ചെണ്ണ വറുക്കാൻ
തയ്യാറാക്കുന്ന വിധം
കയ്പ്പക്ക വട്ടത്തിൽ അരിഞ്ഞു കുരു കളഞ്ഞെടുക്കുക. അതിലേക്കു വെളിച്ചെണ്ണ ഒഴികെ ബാക്കി ചേർത്ത് മിക്സ് ആക്കി 15-30 മിനുട്ട് വെക്കുക. അത് കഴിഞ്ഞു വെളിച്ചെണ്ണയിൽ വറുത്തു എടുക്കുക. ക്രിസ്പി ആയോ അല്ലെങ്കിൽ നന്നായി വേവിച്ചോ എടുക്കാം. രണ്ടും നല്ല ടേസ്റ്റ് ആണ്.