Food

കയ്പ്പക്ക കഴിക്കാത്തവരും കഴിക്കും, ഇതൊന്ന് ട്രൈ ചെയ്യൂ; നല്ല മൊരിഞ്ഞ കയ്പ്പക്ക 65 | Bitter gourd 65

കയ്പ്പക്ക വെച്ച് ഒരു കിടിലൻ റെസിപ്പി നോക്കിയാലോ? നല്ല മൊരിഞ്ഞ കയ്പ്പക്ക 65 ന്റെ റെസിപ്പി. ചോറിനൊപ്പവും അല്ലാതെയും കഴിക്കാൻ ഇത് ഉഗ്രനാണ്.

ആവശ്യമായ ചേരുവകൾ

  • കയ്പ്പക്ക 1 ചെറുത് വട്ടത്തിൽ അരിഞ്ഞത്
  • മുളക് പൊടി 2 ടേബിൾസ്പൂൺ
  • മഞ്ഞൾ പൊടി 1/4 ടേബിൾസ്പൂൺ
  • കാശ്മീരി മുളക് പൊടി 1.5 ടേബിൾസ്പൂൺ
  • ജീരകം പൊടി 3നുള്ള്
  • ഗരം മസാല 1/2 ടേബിൾസ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1ടേബിൾസ്പൂൺ
  • തൈര് 3-4 ടേബിൾസ്പൂൺ
  • നാരങ്ങാ നീര് 1 ടേബിൾസ്പൂൺ
  • മൈദ 2 ടേബിൾസ്പൂൺ
  • അരിപൊടി 1 ടേബിൾസ്പൂൺ
  • ഉപ്പ്
  • വെളിച്ചെണ്ണ വറുക്കാൻ

തയ്യാറാക്കുന്ന വിധം

കയ്പ്പക്ക വട്ടത്തിൽ അരിഞ്ഞു കുരു കളഞ്ഞെടുക്കുക. അതിലേക്കു വെളിച്ചെണ്ണ ഒഴികെ ബാക്കി ചേർത്ത് മിക്സ്‌ ആക്കി 15-30 മിനുട്ട് വെക്കുക. അത്‌ കഴിഞ്ഞു വെളിച്ചെണ്ണയിൽ വറുത്തു എടുക്കുക. ക്രിസ്പി ആയോ അല്ലെങ്കിൽ നന്നായി വേവിച്ചോ എടുക്കാം. രണ്ടും നല്ല ടേസ്റ്റ് ആണ്.