ഹ്യുണ്ടായ് മോട്ടോഴ്സിന്റെ ദക്ഷിണ കൊറിയയിലെ ഉല്‍സാനിലുള്ള പ്ലാന്റില്‍ ചൊവ്വാഴ്ച നടന്ന കാര്‍ ടെസ്റ്റിനിടെ മൂന്ന് തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു. ദക്ഷിണ കൊറിയയുടെ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ്പ് റിപ്പോര്‍ട്ടനുസരിച്ച്, ആഗോളതലത്തില്‍ ഹ്യുണ്ടായ് മോട്ടോറിന്റെ ഏറ്റവും വലിയ ഉല്‍പ്പാദന സൈറ്റിലാണ് അപകടം നടന്നത്. സംഭവത്തിന്റെ നിജസ്ഥിതി ഇതുവരെയും പുറത്തുവന്നിട്ടില്ല. പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നതനുസരിച്ച്, രണ്ട് പേര് സംഭവസ്ഥലത്ത് തന്നെ മരിച്ചതായി റിപ്പോര്‍ട്ട്. മൂന്നാമന് സംഭവത്തെത്തുടര്‍ന്ന് തുടക്കത്തില്‍ അബോധാവസ്ഥയിലായിരുന്നുവെന്നുമാണ്.