സന്ദീപ് വാര്യര്‍ക്കെതിരെ സുപ്രഭാതം, സിറാജ് പത്രങ്ങളുടെ പാലക്കാട് എഡിഷനില്‍ ഇടത് മുന്നണിയുടെ പരസ്യം വിവാദമാകുന്നു. ഈ വിഷപ്പാമ്പിനെ സ്വീകരിക്കുകയോ കഷ്ടം എന്ന തലക്കെട്ടിലും, സന്ദീപ് വാര്യരുടെ ഫോട്ടോയും ചില ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടും ചേര്‍ത്താണ് ആദ്യ പേജില്‍ പരസ്യം നല്‍കിയിരിക്കുന്നത്. പത്രപരസ്യത്തിലെ തന്റെ പേരിലുള്ള ഫേയ്‌സ്ബുക്ക് പോസ്റ്റുകള്‍ പലതും വ്യാജമാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. വര്‍ഗീയ വിഭജനം ലക്ഷ്യമിട്ട് സിപിഎം നല്‍കിയ പരസ്യമാണിതെന്നും, സിപിഎം കൃത്രിമമായി നിര്‍മ്മിച്ചതാണ് തന്റെ പേരിലുള്ള പോസ്റ്റുകളെന്നും സന്ദീപ് വാര്യര്‍ പ്രതികരിച്ചു. പരസ്യം നല്‍കാന്‍ ഈ രണ്ട് പത്രങ്ങള്‍ മാത്രം തെരഞ്ഞെടുത്തത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ പോലെ സിപിഎമ്മും വര്‍ഗീയ ധ്രുവീകരനത്തിന് ശ്രമിക്കുകയാണ്. ഇതിനെതിരെ പാര്‍ട്ടിയുമായി ആലോചിച്ച് പരാതി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.