Kerala

സന്ദീപ് വാരിയർക്കെതിരെ സിപിഎമ്മിന്റെ പത്രപരസ്യം അനുമതി വാങ്ങാതെ; അന്വേഷണത്തിന് നിർദേശം നൽകി കലക്ടർ – cpms advertisement against sandeep warrier without permission

സന്ദീപ് വാരിയർക്കെതിരെ സിപിഎം പത്രപ്പരസ്യം നൽകിയത് മുന്‍കൂര്‍ അനുമതി വാങ്ങാതെ. തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ മീഡിയ മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വാങ്ങാതെയാണ് വോട്ടെടുപ്പിനു തലേന്ന് പരസ്യം പ്രസിദ്ധീകരിച്ചത് എന്നാണ് വിവരം. തിരഞ്ഞെടുപ്പു കാലത്ത് ഇത്തരം പരസ്യങ്ങൾ നൽകാൻ ജില്ലാ കലക്ടർ അധ്യക്ഷനായ മീഡിയ മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വേണം.

മറ്റു തിരഞ്ഞെടുപ്പു പരസ്യങ്ങൾക്ക് എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി അനുമതി വാങ്ങിയിരുന്നു. എന്നാൽ വിവാദമായ പരസ്യം മാത്രം കമ്മിഷനെ കാണിക്കാതെ ഒഴിവാക്കുകയായിരുന്നുവെന്നാണ് വിവരം. പരസ്യത്തെപ്പറ്റി അന്വേഷിക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. സമൂഹത്തില്‍ വര്‍ഗീയ വേര്‍തിരിവും സ്പര്‍ധയും വളര്‍ത്തുന്നതാണ് പരസ്യമെന്നും അതിനെതിരെ നിയമവിദഗ്ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

സരിൻ തരംഗം എന്ന വലിയ തലക്കെട്ടുള്ള പരസ്യത്തിൽ സന്ദീപിന്റെ പഴയ പ്രസ്താവനകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ‘കശ്മീരികളുടെ കൂട്ടക്കൊല’ ആഹ്വാനം, സിഎഎ കേരളത്തിൽ നടപ്പാക്കുമെന്നു പറഞ്ഞിട്ടുള്ള സമൂഹ മാധ്യമ പോസ്റ്റുകൾ, ഗാന്ധിജി വധത്തെപ്പറ്റിയുള്ള പരാമർശങ്ങൾ തുടങ്ങിയവയും പരസ്യത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

STORY HIGHLIGHT: cpms advertisement against sandeep warrier without permission