Food

പാലും മൈദയും മാത്രം മതി! വെറും 5 മിനുട്ടിൽ കിടിലൻ പുഡ്ഡിംഗ്

പാൽ, മൈദ, ബട്ടർ, പഞ്ചസാര എന്നിവ ഉപയോഗിച്ച് രുചികരമായ പുഡ്ഡിംഗ് തയ്യാറാക്കാം. ചൂടായ പാനിലേക്ക് ബട്ടർ ചേർത്ത് മേൽറ്റാക്കുക. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ മൈദ ചേർത്ത് ബട്ടറുമായി മിക്സ്‌ ചെയ്തെടുക്കുക. ശേഷം ഒരു കപ്പ് പാല് ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഒട്ടും കട്ടിയാകാത്ത രീതിയിൽ നല്ലതുപോലെ മിക്സ് ചെയ്തെടുക്കുക. പുഡിങ് സെറ്റ് ചെയ്യാൻ ആവശ്യമായ ട്രെയിൽ കുറച്ച് ബട്ടർ പുരട്ടിയ ശേഷം ഇവ അതിലേക്ക് ഒഴിച്ച് മാറ്റി വയ്ക്കുക. അതിനുശേഷം ഒരു ബൗളിലേക്ക് അര ടീ സ്പൂൺ കോൺ ഫ്ലോർ ചേർത്ത് അതിലേയ്ക്ക് അരക്കപ്പ് വെള്ളം കൂടി ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഒരു കപ്പ്‌ പഞ്ചസാര ക്യാരമലൈസ് ചെയ്യുക. അതിലേക്ക് കോൺ ഫ്ലോർ മിക്സ്‌ ചേർത്തു നന്നായി ഇളക്കുക. ഇത് മൈദയും പാലും ചേർത്ത് സെറ്റ് ചെയ്തുവെച്ച പാത്രത്തിലേക്ക് ഒഴിച്ചു കൊടുക്കുക. ഒന്ന് തണുപ്പിച്ച് എടുത്തതിനുശേഷം മുറിച്ച് ഉപയോഗിക്കാവുന്നതാണ്.

Tags: PUDDING