Food

സ്വാദിഷ്ടമായ കോവയ്ക്ക മെഴുക്കുപുരട്ടി എളുപ്പത്തിൽ തയ്യാറാക്കാം

കോവയ്ക്ക, ചെറിയ ഉള്ളി, സവാള, മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ്, ചതച്ച മുളക്, കറിവേപ്പില, എണ്ണ ഇത്രയും സാധനങ്ങളാണ് സ്വാദിഷ്ടമായ കോവയ്ക്ക മെഴുക്കുപുരട്ടി തയ്യാറാക്കാൻ വേണ്ട സാധനങ്ങൾ. കോവയ്ക്കയും സവാളയും കനം കുറച്ച് അരിഞ്ഞെടുക്കുക.  ഇതുരണ്ടും ഒരു പാത്രത്തിലേക്ക് ഇട്ട് അതിലേക്ക് പൊടികൾ എല്ലാം ചേർത്ത് കൈ ഉപയോഗിച്ച് മിക്സ് ചെയ്യുക. ചെറിയ ഉള്ളി അരിഞ് ചെറുതായി ചതച്ചെടുക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ച്  അതിലേക്ക് കറിവേപ്പിലയും ചതച്ചുവച്ച ഉള്ളിയും ചേർത്തു കൊടുക്കുക. ഇത് നല്ലതുപോലെ മൂത്ത് വരുമ്പോൾ പൊടികൾ ചേർത്ത് മിക്സ് ചെയ്തു വെച്ച കോവയ്ക്ക കൂടി അതിലേക്ക് ഇടുക. ഒട്ടും വെള്ളം ചേർക്കാതെ ഇടയ്ക്കിടെ കരിയാതിരിക്കാൻ നന്നായി ഇളക്കിക്കൊടുക്കുക. കോവയ്ക്ക കഴിക്കാൻ ഇഷ്ടമില്ലാത്തവർക്ക് പോലും തീർച്ചയായും ഈ ഒരു മെഴുക്കുപുരട്ടി ഇഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയം വേണ്ട.

Tags: kovakka