കാരറ്റ് – 1
റവ – 1/2 കപ്പ്
തേങ്ങ – 2 ടീസ്പൂൺ
മുട്ട – 1
പഞ്ചസാര – 3 ടീസ്പൂൺ
പാൽ – 1/2 കപ്പ്
വാനില എസ്സൻസ് -1/2 ടീസ്പൂൺ
ഉപ്പ് – 1 നുള്ള്
ബേക്കിംഗ് സോഡ – 1 നുള്ള്
ആദ്യം ക്യാരറ്റ് നന്നായി തൊലി കളഞ്ഞ് വൃത്തിയായി ചെറുതായി അരിയുക.ഇത് ഒരുപാത്രത്തിൽ ഇട്ട് വേവിക്കുക. ഇനി റവ മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക. ഇതിലേക്ക് വേവിച്ചു വെച്ച ക്യാരറ്റ് ചേർക്കുക. ഇതിലേക്ക് തേങ്ങ ചിരകിയത്, മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർക്കുക.ഇത് നന്നായി അരച്ച് എടുക്കുക ശേഷം ഇതിലേക്ക് മുട്ട ചേർത്ത് ഒന്നുകൂടി അരയ്ക്കുക.
ഇത് നല്ല പേസ്റ്റ് രൂപത്തിലാക്കണം.ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക. ഇതിലേക്ക് പാൽ ചേർക്കുക. ഇത് നന്നായി മിക്സ് ചെയ്യുക. കട്ടി കൂടുതൽ ആണെങ്കിൽ കുറച്ച് കൂടെ പാൽ ചേർത്ത് മിക്സ് ചെയ്യുക.ഇതിലേക്ക് കുറച്ച് ഉപ്പ് ചേർക്കുക. ഇനി ഇതിലേക്ക് കുറച്ച് വാനില എസൻസ് ചേർക്കുക. അല്ലെങ്കിൽ ഇതിലേക്ക് ഏലയ്ക്ക പൊടിച്ചത് ചേർത്താൽ മതി. ഇനി ഇതിലേക്ക് ഒരു നുള്ള് ബേക്കിംഗ് സോഡ ചേർക്കുക. ഇത് നന്നായി മിക്സ് ചെയ്യുക. എല്ലാ ഭാഗത്തും മിക്സ് ചെയ്യുക. ഇനി ഇത് വേവിക്കാനുളള പാത്രം എടുക്കുക. അതിലേക്ക് സൺ ഫ്ലവർ ഓയിൽ ഒഴിക്കുക. ഇത് ആവിയിൽ ആണ് വേവിക്കുന്നത്. 10 മിനുട്ട് കഴിഞ്ഞ് തുറന്ന് അണ്ടിപ്പരിപ്പ് പിസ്തയും ചേർക്കുക. ഇത് വീണ്ടും അടച്ച് വെച്ച് വേവിക്കുക. വെന്തശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ഇത് ഇഷ്ടമുളള രൂപത്തിൽ മുറിച്ച് എടുക്കാം. നല്ല കളർ ഫുൾ സ്നാക്സ് റെഡി.