പാൽ – 500 ml
ഏലയ്ക്ക പൊടിച്ചത്
പഞ്ചസാര പൊടിച്ചത്
പാൽ പൊടി – കാൽ കപ്പ്
പഞ്ചസാര -അര കപ്പ്
വെള്ളം – 1 കപ്പ്
ചൈന ഗ്രാസ് – 10 ഗ്രാം
നെയ്യ് ആവശ്യത്തിന്
ഒരു പാത്രത്തിൽ പാൽ ഒഴിച്ച് തിളപ്പിക്കാൻ വെയ്ക്കുക. ഇതിലേക്ക് ഏലയ്ക്ക പൊടിച്ചത് പഞ്ചസാര പൊടിച്ചത് ചേർക്കുക.ഇത് ചൂടാക്കാൻ വെക്കുക. പാൽ ചൂടായി വരുമ്പോൾ പാൽ പൊടി ചേർക്കുക. തിള വന്നു കഴിഞ്ഞു മാറ്റിവെക്കുക. ഇനി കാരമൽ തയ്യാറാക്കുന്നതിന് മറ്റൊരു പാൻ എടുത്ത് അതിലേക്ക് പഞ്ചസാര ചേർത്ത് ചൂടാക്കുക. കളർ മാറി വരുമ്പോൾ മാറ്റാം.കാരമൽ തയ്യാർ ആയതിനു ശേഷം അതിലേക്ക് നേരത്തെ തിളപ്പിച്ച പാൽ ചേർക്കുക. ഇനി മറ്റൊരു പാത്രം എടുത്ത് ചൂടാക്കി അതിലേക്കു 1 കപ്പ് വെള്ളം ചേർക്കുക. വെളളം ചൂടാവുമ്പോൾ ചൈന ഗ്രാസ് ചേർക്കുക.ഇത് നല്ല വണ്ണം ഉരുക്കി എടുക്കുക. ഇത് പാലിലേക്ക് ചേർക്കുക. തീ കൂട്ടി നല്ല വണ്ണം ഇളക്കി യോജിപ്പിക്കുക. ഇത് സെറ്റ് ചെയ്യാൻ ഒരു പാത്രം എടുത്ത് നെയ്യ് തടവുക. തയ്യാറാക്കി വെച്ച മിശ്രിതം അരിച്ച് ഇതിലേക്ക് ഒഴിക്കുക. കടല പൊടിച്ച് ഇതിൻറെ മുകളിൽ വിതറുക. അല്ലെങ്കിൽ അണ്ടിപ്പരിപ്പ് ഉപയോഗിക്കാം. ഇത് 4- 5 മണിക്കൂർ സെറ്റ് ചെയ്യുക. അതിനു ശേഷം ഇത് നല്ല വണ്ണം കട്ടി ആവും ഇനി ഇഷ്ടമുള്ള രൂപത്തിൽ മുറിച്ച് എടുക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പുഡ്ഡിംഗ് റെഡി.