Recipe

ഗോതമ്പ് പൊടി ഉണ്ടങ്കിൽ ഈസി ടേസ്റ്റി ഹെൽത്തി ബ്രേക്ക്ഫാസ്റ്റ്,

ചേരുവകൾ

ഗോതമ്പ് പൊടി – 1 കപ്പ്
തേങ്ങ ചിരകിയത് – അര കപ്പ്
ചോറ് – കാൽ കപ്പ്
പഞ്ചസാര – 1 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
സവാള – 1
പച്ചമുളക് – 2
ഇഞ്ചി
കാരറ്റ് – 1
കറിവേപ്പില
ഉഴുന്നുപരിപ്പ്
കടുക്
കായപ്പൊടി – കാൽ ടീസ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
വെളുത്തുള്ളി – 3 എണ്ണം
വറ്റൽമുളക് – 2
പുളി
അരിപ്പൊടി – 2 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം മിക്സിയുടെ ജാറിലേക്ക് ഗോതമ്പ് പൊടി, തേങ്ങ ചിരകിയത്, ചോറ് ഇടുക. ഇതിലേക്ക് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക.ഇത് നന്നായി മിക്സ് ചെയ്യുക. ഉപ്പ് ചേർക്കുക. പഞ്ചസാര ചേർക്കുക. പാത്രത്തിലേക്ക് ഒഴിക്കുക. രാത്രി റെസ്റ്റ് ചെയ്യാൻ വെക്കുക. ഒരു പാൻ ചൂടാക്കുക. അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. കടുക് ഉഴുന്നുപരിപ്പ് ഇട്ട് മൂപ്പിക്കുക. ഇഞ്ചി പച്ചമുളക് ചേർക്കുക. സവാള ചേർക്കുക. ഇത് നന്നായി വഴറ്റുക. ഇതിലേക്ക് ഉപ്പ് ചേർക്കുക. കറിവേപ്പില , കാരറ്റ് ചേർത്ത് വഴറ്റുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. കായപൊടി, മഞ്ഞൾപ്പൊടി ചേർക്കുക. ഇത് ചൂടാറാൻ വെക്കുക. ഇതിൻറെ കൂടെ കഴിക്കാൻ ചമ്മന്തി ഉണ്ടാക്കാം. ഒരു പാൻ ചൂടാക്കി എണ്ണ ഒഴിക്കുക. വെളുത്തുള്ളി, സവാള, കറിവേപ്പില, വറ്റൽമുളക് ഇട്ട് നന്നായി വഴറ്റുക. ഇതിലേക്ക് തക്കാളി, പുളി ചേർക്കുക. ഇത് വഴറ്റിയെടുക്കുക. ഇത് മിക്സിയുടെ ജാറിൽ അരയ്ക്കുക. ഇനി നേരത്തെ വഴറ്റിയ മിക്സ് മാവിലേക്ക് ചേർക്കുക. അരിപൊടി ചേർക്കുക. ഉണ്ണിയപ്പചട്ടി ചൂടാക്കി മാവ് ഒഴിക്കുക. ഇത് വേവിക്കുക. ഇത് കുക്കായശേഷം മാറ്റി വെക്കുക. ടേസ്റ്റിയായ ബ്രേക്ക്ഫാസ്റ്റ് തയ്യാർ.