അബ്ദുള്‍ നാസര്‍ മഅദനിയുടെ വീട്ടില്‍ മോഷണം നടത്തി മുങ്ങിയ ആള് പിടിയില്‍. ഹോം നഴ്സായിരുന്ന പാറശ്ശാല സ്വദേശി റംഷാദ് ഷാജഹാനാണ് എളമക്കര പോലീസിന്റെ പിടിയിലായത്. രോഗബാധിതനായ മഅദനിയുടെ പിതാവിനെ പരിചരിക്കാന്‍ നാല് മാസം മുന്‍പാണ് ഏജന്‍സി മുഖേന റംഷാദ് കറുകപിള്ളിയിലെ വീട്ടിലെത്തിയത്. മഅദനിയുടെ വീട്ടിൽ നിന്ന് 4 പവൻ സ്വർണാഭരണവും 7500 രൂപയുമാണ് റംഷാദ് മോഷ്ടിച്ചത്.
ഇയാൾക്കെതിരെ തിരുവനന്തപുരത്ത് 35 കേസുകൾ നിലവിലുണ്ട്. കഴിഞ്ഞ ദിവസം സ്വർണാഭരണവും പണവും കാണാതായതിനെ തുടർന്ന് മഅ്ദനിയുടെ മകൻ സലാഹുദീൻ അയ്യൂബി എളമക്കര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കിടപ്പുമുറിയിലെ അലമാരയ്ക്കുള്ളിൽ വെച്ചിരുന്ന സ്വര്‍ണവും പണവും കാണാനില്ലെന്ന് ഞായറാഴ്ചയാണ് വീട്ടുകാർ അറിയുന്നത്. വീട്ടിലെയും സമീപത്തെയും സിസിടിവി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹോം നഴ്സായ റംഷാദിനെ കസ്റ്റഡിയിലെടുത്ത്.
ഇന്നലെ റംഷാദിനെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോൾ ഇയാളുടെ മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ 2 പവന്റെ കൈചെയിൻ കണ്ടെത്തി. രണ്ട് മോതിരങ്ങള്‍ ഇയാളുടെ മുറിയില്‍ നിന്നും കണ്ടെത്തി. ചോദ്യം ചെയ്യലല്‍ റംഷാദ് കുറ്റം സമ്മതിച്ചു.
STORY HIGHLIGHT: theft at abdul nazer madani house home nurse arrested