Recipe

വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന നാടൻ കുമ്പളങ്ങ കറി

ചേരുവകൾ

കുമ്പളങ്ങ – അര കിലോ
പച്ചമുളക് – 3
ഉപ്പ് ആവശ്യത്തിന്
തുവര പരിപ്പ് – കാൽ കപ്പ്
തേങ്ങ – കാൽ കപ്പ്
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
കറിവേപ്പില
കടുക്
വറ്റൽമുളക്

തയ്യാറാക്കുന്ന വിധം :

കുമ്പളങ്ങ നല്ലവണ്ണം തൊലി കളഞ്ഞ് വൃത്തിയാക്കുക .ഇത് ചെറിയ കഷ്ണങ്ങളായി മുറിക്കുക. പച്ചമുളക് നടുവിൽ മുറിക്കുക. ഇത് രണ്ടും കൂടെ വേവിക്കുക.ഉപ്പ് ചേർത്ത് വേണം വേവിക്കാൻ. കുറച്ച് വെള്ളം കൂടെ ചേർക്കുക. തുവര പരിപ്പ് കഴുകി വൃത്തിയാക്കി ഇത് കുക്കറിൽ ഇട്ട് വേവിക്കുക. കുറച്ച് വെള്ളം ഒഴിച്ച് അടച്ച് വെച്ച് വേവിക്കുക. ശേഷം പരിപ്പ് കുമ്പളങ്ങ വേവിച്ചതിലേക്ക് ചേർക്കുക. ഇത് നന്നായി മിക്സ് ചെയ്യുക. തിളപ്പിക്കുക. എരിവ് നോക്കുക. കുറവാണെങ്കിൽ മുളകുപൊടി ചേർക്കുക. ഒരു മിക്സിയുടെ ജാറിൽ തേങ്ങ, ജീരകം, കുറച്ച് വെള്ളം ഒഴിച്ച് നന്നായി അരച്ച് എടുക്കുക. ഇത് കറിയിലേക്ക് ചേർക്കുക. ഇത് കുറച്ച് സമയം മാത്രം തിളപ്പിക്കുക. പെട്ടന്ന് തന്നെ തീ ഓഫ് ചെയ്യുക. ഇനി ഇതിലേക്ക് വറവ് ഇടണം അതിനായി ഒരു പാൻ ചൂടാക്കുക. അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടാവുമ്പോൾ കറിവേപ്പില, വറ്റൽമുളക്, കടുക് ഇടുക. ഇത് മൂപ്പിക്കുക. ശേഷം കറിയിലേക്ക് ഇത് ചേർക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ടേസ്റ്റ് കൂടും. ഇനി ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി വിളമ്പാം. നല്ല നാടൻ കുമ്പളങ്ങ കറി തയ്യാർ.