Recipe

ചിക്കൻ കറിക്ക് രുചി കൂടാൻ ഒരു സ്പെഷ്യൽ മസാല

ചേരുവകൾ

പെരുംജീരകം – 4 ടീസ്പൂൺ
മല്ലി – 3 ടീസ്പൂൺ
ജീരകം – 1sp
കുരുമുളക് – 2 ടീസ്പൂൺ
ഏലയ്ക്ക – 2 ടീസ്പൂൺ
ബേലീഫ് – 3 എണ്ണം
ഉണങ്ങിയ മുളക് – 15 എണ്ണം
മെസ് -1 നമ്പർ
കറുവപ്പട്ട – 3pc
ഗ്രാമ്പൂ – 1sp
കറിവേപ്പില
പോപ്പി വിത്തുകൾ – 2 ടീസ്പൂൺ
കശുവണ്ടി – 20 എണ്ണം

തയാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തിലേക്ക് പെരുംജീരകം, മല്ലി, കുരുമുളക്, ഏലയ്ക്ക, ചെറിയ ജീരകം, പെരും ജീരകം, കറിവേപ്പില, വറ്റൽമുളക്, ജാതികൾ, കറുവാപ്പട്ട, താക്കോലം, കറിയാമ്പു, ബേ ലീഫ്സ്, അണ്ടിപ്പരിപ്പ് എടുക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് പെരുംജീരകം, ചെറിയ ജീരകം, കറിയാമ്പു, ഇട്ട് ഫ്രൈ ചെയ്യുക. ഇതിലേക്ക് ബേ ലീഫ്സ്, കറുകപട്ട തക്കൂലം ഇടുക. ഇതിലേക്ക് ജാതിപത്രി ഇടുക. ഇത് നന്നായി വറുത്ത് എടുക്കുക. ഇനി ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ഇനി ഇതേ പാനിൽ ബാക്കിയുളളവ ഒരുമിച്ച് ഇട്ട് ഫ്രൈ ചെയ്ത് എടുക്കുക. ഇതിലേക്ക് വറ്റൽമുളക് ചേർക്കുക. ഇനി ഇതിലേക്ക് കറിവേപ്പില ചേർക്കുക. ഇതിലേക്ക് പോപ്പി സീഡ്സ് ചേർക്കുക. ഇനി ഇത് നന്നായി മിക്സ് ചെയ്യുക. വറ്റൽമുളക് മുളക് ആദ്യം ചേർക്കരുത്. ഇത് ഒരു 10 മിനുട്ട് വറുക്കുക. ഇനി ഇതിലേക്ക് നേരത്തെ വറുത്ത് വെച്ച മസാല ചേർക്കുക. ഇനി ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി ചേർക്കുക. പാൻ അടുപ്പിൽ നിന്നു മാറ്റിയ ശേഷം ആണ് പൊടികൾ ചേർക്കേണ്ടത്. ഇനി മിക്സിയുടെ ജാർ ഒരു തുണി ഉപയോഗിച്ച് തുടയ്ക്കുക. മസാല ഇതിലേക്ക് ഇട്ട് പൊടിച്ച് എടുക്കുക. ഇനി ഇത് ഒരു നല്ല വൃത്തിയുള്ള പാത്രത്തിലേക്ക് മാറ്റുക. കറികളിൽ ചേർക്കുന്ന പൗഡർ റെഡി.