സേമിയ – അര കിലോ
അണ്ടിപ്പരിപ്പ് -20
നെയ്യ് ആവശ്യത്തിന്
പഞ്ചസാര – അര കപ്പ്
പാൽ- 2 പാക്കറ്റ്
ഏലയ്ക്ക പൊടിച്ചത് -1 ടീസ്പൂൺ
ആദ്യം സേമിയ ഒരു മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക. അണ്ടിപരിപ്പ് ചെറുതായി അരിയുക. ഒരു പാൻ ചൂടാക്കുക. അതിലേക്ക് നെയ്യ് ഒഴിക്കുക.ഇതിലേക്ക് അണ്ടിപ്പരിപ്പ് ഇട്ട് വറുക്കുക. അണ്ടിപരിപ്പ് മാറ്റി വെക്കുക. ഇനി ഇതിലേക്ക് സെമിയ ഇടുക. പൊടിച്ച സെമിയ വറുത്ത് എടുക്കുക. ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഇതേ പാനിൽ പഞ്ചസാര ഇടുക. കുറച്ച് വെള്ളം ഒഴിക്കുക. ഇത് പാനി ആക്കി എടുക്കണം. കളർ മാറി വരുമ്പോൾ ഇതിലേക്ക് പൊടിച്ച സെമിയ ഇടുക. ഇത് നന്നായി ഇളക്കുക. ഇനി ഇതിലേക്ക് പാൽ ഒഴിക്കുക. ഇത് നന്നായി ഇളക്കണം. പാൽ വറ്റി വരുന്ന വരെ ഇളക്കുക. ഇതിലേക്ക് നെയ്യ് ഒഴിക്കുക. ഇത് കുറുകി വരുന്നവരെ ഇളക്കുക. ആവശ്യത്തിന് നെയ്യ് ഒഴിക്കുക. ഇതിലേക്ക് അണ്ടിപ്പരിപ്പ് ചേർക്കുക. കുറച്ച് ഏലയ്ക്ക പൊടിച്ചത് ചേർക്കുക. അടിയിൽ പിടിക്കാതെ ഇളക്കി യോജിപ്പിക്കുക. കുറച്ച് കഴിഞ്ഞാൽ ഇത് കട്ടിയാവും. ഇനി ഒരു പാത്രത്തിലേക്ക് നെയ്യ് ഒഴിക്കുക. ശേഷം പാനിലുളള മിക്സ് ഇതിലേക്ക് ഇടുക. ഇത് നന്നായി അമർത്തുക. ഇത് നല്ല ചൂടിൽ ആണ് 2 3 മണിക്കൂർ സെറ്റ് ചെയ്യാൻ വെക്കുക. അത് കഴിഞ്ഞ് ഇത് മറ്റൊരു പാത്രത്തിലേക്ക് കമഴ്ത്തി കൊടുക്കുക. ഹലുവ നല്ല കട്ടിയും സോഫ്റ്റും ആയിട്ടുണ്ട്. ഇനി ഇത് ഇഷ്ടമുള്ള രീതിയിൽ മുറിച്ച് എടുക്കാം. സെമിയ കൊണ്ടുള്ള കിടിലം ഹൽവ തയ്യാർ.