സ്വാദിഷ്ടമായ ഈ കക്ക റോസ്റ്റ് തയ്യാറാക്കിയിട്ടുണ്ടോ? തയ്യാറാക്കാൻ അല്പം സമയം പിടിക്കുമെങ്കിലും ഇതിന്റെ രുചി കിടിലനാണ്. ചോറിനൊപ്പം കഴിക്കാൻ കിടിലൻ സ്വാദാണ്. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- 1 കക്ക 750 ഗ്രാം
- 2 ചെറിയഉള്ളി 400 ഗ്രം
- 3 മുളകുപൊടി 3 ടീസ്പൂൻ
- 4 മല്ലിപ്പൊടി 2 ടീസ്പൂൻ
- 5 മഞ്ഞൾപൊടി 2 ടേബിൾ സ്പൂൺ
- 6 ഉപ്പു ആവശ്യത്തിന്
- 7 കറിവേപ്പില ആവശ്യത്തിന്
- 8 എണ്ണ. (100 ml)
- 9 ഗരം മസാല. : 2 ടേബിൾ സ്പൂൻ
- 10 സ്പെഷ്യൽ മസാല :2 ടേബിൾ സ്പൂൺ
- (ഏലക്ക, കുരുമുളക്, പെരുംജീരകം)
- 11 തേങ്ങാക്കൊത്ത് 1മുറി ചെറുതായി നുറുക്കിയത്
- 12 വെളുത്തുള്ളി ഇഞ്ചി 100 ഗ്രാംചതച്ചത്
- പുട്ട് പൊടി 250 ഗ്രം
തയ്യാറാക്കുന്ന വിധം
കക്കായിൽ ഉപ്പും 1 ടീസ്പൂൻ മുളകുപൊടിയും മഞ്ഞൾപൊടിയും ഇട്ടു ഇളക്കി യോജിപ്പിച്ചു ചൂടായ പത്രത്തിൽ വെച്ചു വേവിച്ചെടുക്കുക. വെള്ളം പറ്റി വരുമ്പോൾ അതിലേക്കു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. 20 മിനിറ്റു വേവിക്കണം. നന്നായി മൂത്തു വരുമ്പോൾ അതിലേക്കു കുറച്ചു കറിവേപ്പില ഇട്ടു കൊടുക്കുക.
അതു വേറൊരു പാത്രത്തിലേക്ക് മാറ്റി വെക്കുക. അതേ പത്രത്തിൽ വെളിച്ചെണ്ണ ചേർത്ത് ചെറിയ ഉള്ളിയും കുരുമുളകും ചേർത്ത് വഴറ്റി മുത്തു വരുമ്പോൾ വെളുത്തുള്ളി ഇഞ്ചി ചതച്ചത് ചേർക്കുക.
ഇതു നന്നായി മുത്തു വരുമ്പോൾ അതിലേക്കു ബാക്കി മുളകുപൊടിയും, മഞ്ഞൾപൊടിയും, മല്ലിപൊടിയും, ഗരം മസലപൊടിയും ചേർക്കുക. ഇളക്കി കൊടുക്കുക. നല്ല മുത്തു വരുമ്പോൾ അതിലേക്കു ബാക്കിയുള്ള സ്പെഷ്യൽ മസാല ചേർത്തു കൊടുക്കുക. ഉപ്പു വേണമെങ്കിൽ ചേർക്കുക. വെളിച്ചെണ്ണ ആവശ്യമെങ്കിൽ
ചേർക്കാം. നല്ല മുത്തു വന്നു കഴിയുമ്പോൾ ഇതു വാഴയില വാട്ടി അതിലേക്കു വെളിച്ചെണ്ണയും, തേങ്ങാപ്പാലും ചേർത്തു അതിൽ കക്ക ഇട്ടു പൊതിഞ്ഞു ചൂടായ ചട്ടിയിൽ തിരിച്ചും മറിച്ചും ഇട്ടു പൊള്ളിച്ചെടുക്കാം.