അർജൻ്റീന ഫുട്ബോൾ ടീം കേരളത്തിൽ പന്ത് തട്ടും. അടുത്ത വർഷം അർജൻ്റീന ദേശീയ ടീം കേരളത്തിൽ രണ്ട് മത്സരങ്ങൾ കളിക്കുമെന്ന് കായിക വകുപ്പ് മന്ത്രി.
ഇതിഹാസ താരം ലയണല്‍ മെസ്സി ഉള്‍പ്പെടെയുള്ള അര്‍ജൻ്റീന ദേശീയ ഫുട്ബോള്‍ ടീം കേരളത്തില്‍ കളിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന് അറിയിച്ചു. 2025-ലായിരിക്കും മത്സരം. കേരളം സന്ദര്‍ശിക്കുന്നതിന് അര്‍ജൻ്റീന ഫുട്ബോള്‍ അസോസിയേഷൻ്റെ അനുമതി ലഭിച്ചതായും,സര്‍ക്കാരിൻ്റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും മത്സരമെന്നും മന്ത്രി പറഞ്ഞു.
ഒന്നരമാസത്തിനകം അര്‍ജൻ്റീനാ ടീം അധികൃതര്‍ കേരളത്തിലെത്തും. തുടര്‍ന്ന് ഔദ്യോഗികമായി സര്‍ക്കാരും അര്‍ജൻ്റീന ദേശീയ ടീമും സംയുക്തമായി ഒരു പ്രഖ്യാപനം നടത്താനാണ് തീരുമാനിച്ചത്. അർജൻ്റീന ടീം ആണ് ഔദ്യോഗികമായി തീയതി പ്രഖ്യാപിക്കേണ്ടത്. കേരളത്തിൽ എവിടെയെന്ന് അവർ തീരുമാനിക്കും. രണ്ട് മത്സരങ്ങൾ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.