കണ്ണൂരുകാരുടെ ഒരു സ്പെഷ്യൽ വിഭവമാണ് നെയ്പ്പത്തിരി അഥവാ നെയ്പ്പത്തൽ. കുറഞ്ഞ സമയം കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു പലഹാരമാണിത്. ഒരു കപ്പ് അരിപ്പൊടി, അരക്കപ്പ് ചിരകിയ തേങ്ങ, ഒരു സവാള, അര ടീസ്പൂൺ പെരിഞ്ചീരകം, കറിവേപ്പില, ഉപ്പ്, വെള്ളം, എണ്ണ എന്നിവയാണ് വേണ്ട ചേരുവകൾ. തേങ്ങ, കറിവേപ്പില, സവാള പെരുംജീരകം എന്നിവ നന്നായി ചതച്ചെടുക്കുക. ഇവ അരിപ്പൊടിയിലേക്ക് ചേർത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് കുഴയ്ക്കുക. നല്ല മയത്തിൽ കുഴച്ച ശേഷം മീഡിയം വലുപ്പത്തിവൽ ബോളുകൾ ആക്കി മാറ്റുക. എണ്ണ പുരട്ടി എടുത്ത് അധികം കനം കുറയ്ക്കാതെ ചെറിയ വട്ടങ്ങളായി പരത്തുക. ഇനി ചൂടായ എണ്ണയിലേക്ക് ഇട്ട് വറുത്തുകോരാം.