പാലക്കാട് വെണ്ണക്കര ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍. രാഹുൽ ബൂത്തിൽ കയറി വോട്ട് ചോദിച്ചുവെന്ന് ആരോപിച്ചാണ് തടഞ്ഞത്. ബൂത്തിൽ നിലവിൽ സംഘർഷാവസ്ഥ തുടരുന്നു. വാക്കുത്തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് ഇടപെട്ടു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്തേക്ക് കൂടുതല്‍ പൊലീസെത്തി.
അനാവശ്യമായി പ്രകോപനം സൃഷ്ടിക്കാനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നതെന്ന് പ്രതികരിച്ച രാഹുൽ തന്റെ കൈയ്യിൽ പാസുണ്ടെന്നും ബൂത്തില്‍ കയറി വോട്ട് ചോദിച്ചോയെന്ന് ക്യാമറ നോക്കുമ്പോള്‍ അറിയാമല്ലോയെന്നും ചോദിച്ചു.
STORY HIGHLIGHT: palakkad by election update ldf bjp workers stopped udf candidate rahul mamkootathil