ചെന്നൈ നഗരത്തില്‍ അമിതവേഗതയിലെത്തിയ ബി.എം.ഡബ്ല്യു കാറിടിച്ച് മാധ്യമപ്രവര്ത്തകന് മരിച്ചു. തെലുങ്ക് ടി.വി ചാനലിലെ ക്യാമറാമാനായ പ്രദീപ് ആണ് അപകടത്തിൽ മരിച്ചത്. ചെന്നൈ താംബരം ബൈപ്പാസിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. പ്രദീപ് സഞ്ചരിച്ച ബൈക്കിനെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പ്രദീപ് നൂറ് മീറ്ററോളം ദൂരേയ്ക്ക് തെറിച്ചുപോയി.
അപകടത്തെ തുടര്‍ന്ന് കാര്‍ ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ഇയാളെ കണ്ടുപിടിക്കാനുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
STORY HIGHLIGHT: Video Journalist Killed By Speeding BMW In Chennai