എല്‍ഡിഎഫിന്റെ വിവാദ പരസ്യം പത്രത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണെന്ന് സുപ്രഭാതം വൈസ് ചെയര്‍മാനും ഗള്‍ഫ് ചെയര്‍മാനുമായ സെനുല്‍ ആബിദീന്‍. പരസ്യം ഗുണകരമായത് ബിജെപിക്കാണ്. പത്രം ഒരു പണ്ഡിത സഭയുടേത് കൂടിയാണ്. ഈ നിലപാട് സ്വീകാര്യമല്ല. മുനമ്പം വിഷയത്തിലും ഉചിതമല്ലാത്ത ഉള്ളടക്കം പത്രത്തില്‍ വന്നിരുന്നു, പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഷാര്‍ജയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സന്ദീപ് വാരിയരുടെ മാറ്റം എന്തുകൊണ്ട് ഉൾക്കൊള്ളാനാവുന്നില്ല. നല്ലതിലേക്കുള്ള മാറ്റം ഉൾക്കൊള്ളാനാകാതെ നൽകിയ പരസ്യം ബിജെപിക്ക് ഗുണകരമായി. മുനമ്പം വിഷയത്തിൽ സഹകരിച്ച് മുന്നോട്ടു പോകാമെന്ന് തീരുമാനം വന്നതിനു ശേഷം ആ സ്ഥലം വഖഫ് ഭൂമിയാണെന്ന് ലേഖനം വന്നപ്പോൾ കുറേപ്പേർക്ക് വിഷമമുണ്ടായി. പത്രം ഒരു പണ്ഡിതസഭയുടേത് കൂടിയാണ്. ഈ നിലപാട് സ്വീകാര്യമല്ല. ഉചിതമല്ലാത്ത ഉള്ളടക്കം പത്രത്തിൽ വരുന്നു. പിഴവുകൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കും.’ സൈനുൽ ആബിദീൻ പ്രതികരിച്ചു.
പരസ്യം വിവാദമായതിന് പിന്നാലെയാണ് പത്രത്തിന്റെ നിലാപടിനെ വിമർശിച്ച് വൈസ് ചെയർമാൻ തന്നെ രംഗത്തെത്തിയത്.
STORY HIGHLIGHT: suprabhatham vice chairman slams newspapers own pro ldf advertisement in palakkad by election