രണ്ട് കപ്പ് മൈദ, ഒരു കപ്പ് ചോറ്, അരക്കപ്പ് വെള്ളം, ഉപ്പ് എന്നിവയാണ് ലെയർ പൊറോട്ടയ്ക്ക് വേണ്ട ചേരുവകൾ. വെള്ളവും ചോറും നന്നായി അരച്ചെടുക്കുക. അടുത്തതായി മൈദപ്പൊടിയെടുത്ത് ഉപ്പും എണ്ണയും ചേർത്ത് ഇതിലേക്ക് ചോറ് ചേർത്ത് കുഴച്ച് നല്ല സോഫ്റ്റ് മാവ് ആക്കി മാറ്റാം. അര മണിക്കൂർ ഈ മാവ് മാറ്റി വെക്കാം. ശേഷം വീണ്ടും കുഴച്ച് ചെറിയ ബോളുകൾ ആക്കി മാറ്റാം. ഇനി നൈസ് ആയി പരത്തുക. രണ്ടു സൈഡിൽ നിന്നും മടക്കി മാറ്റിവെക്കാം. ഓരോന്നായി എടുത്ത് ഒന്നുകൂടി പരത്തിയതിനു ശേഷം ഒരു പാനിലേക്ക് ഇട്ട് എണ്ണ കൂടി ചേർത്ത് ചുട്ടെടുക്കാം.