Sports

സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം – santosh trophy victory for kerala

വെള്ളിയാഴ്ച നടക്കുന്ന രണ്ടാം മത്സരത്തില്‍ കേരളം ലക്ഷദ്വീപിനെ നേരിടും

റെയില്‍വേസിനെതിരെയുള്ള മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് കേരളത്തിന്റെ വിജയം. ഗോള്‍രഹിതമായ ഒന്നാം പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് കേരളത്തിന് ഗോള്‍ നേടാനായത്.

കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സന്തോഷ് ട്രോഫി മത്സരത്തില്‍ ആദ്യ പകുതിയില്‍ റയില്‍വേസ് മുന്നിട്ടുനിന്നെങ്കിലും രണ്ടാം പകുതിയെത്തിയെപ്പോള്‍ കേരളം ലീഡ് ചെയ്യുകയായിരുന്നു. 72 മത്തെ മിനിറ്റില്‍ നിജോ ഗില്‍ബര്‍ട്ടിന്റെ അസിസ്റ്റില്‍ അജ്‌സലാണ് ഗോള്‍ നേടിയത്. വെള്ളിയാഴ്ച നടക്കുന്ന രണ്ടാം മത്സരത്തില്‍ കേരളം ലക്ഷദ്വീപിനെ നേരിടും.

STORY HIGHLIGHT: santosh trophy victory for kerala