മോഡലിംഗിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് മെറീന മൈക്കിള്‍. ‘സംസാരം ആരോഗ്യത്തിന് ഹാനീകരം’ എന്ന ചിത്രത്തിലൂടെയാണ് മറീന മൈക്കിള്‍ അരങ്ങേറ്റം കുറിച്ചത്. ക്യാരക്ടര്‍ റോളുകളിലും മറീന മികച്ച പ്രകടനം കാഴ്ചവെയ്ക്കാറുണ്ട്. സിനിമ പോലെ തന്നെ മോഡലിംഗില്‍ ഇന്നും സജീവമാണ് മറീന. കുറച്ചു നാള് മുമ്പ് ഒരു സിനിമയുടെ പ്രൊമോഷന് അഭിമുഖത്തിനിടെ മെറീനയും ഷൈന്‍ ടോം ചാക്കോയും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് മെറീന എഴുന്നേറ്റ് പോയതും വിവാദമായി മാറിയിരുന്നു. പിന്നീട് ഇരുവരും തമ്മിലുള്ള പ്രശ്നം പരിഹരിക്കപ്പെട്ടു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഇന്ദ്രജിത്ത് സുകുമാരനെ കേന്ദ്രകഥാപാത്രമാക്കി വരുണ്‍ ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ‘ഞാന്‍ കണ്ടതാ സാറെ’. ചിത്രത്തിന്റെ പ്രമോഷന് തിരക്കിലാണ് മറീന. പ്രമോഷനിടയില്‍ ആ പഴയ സംഭവം വീണ്ടും സംസാരിക്കുകയാണ് താരം. അവതാരികയുടെ ചോദ്യത്തിനാണ് താരം മറുപടി നല്‍കിയിരിക്കുന്നത്.
ഒരു സിനിമയുടെ പ്രൊമോഷന് അഭിമുഖത്തിനിടെ മെറീനയും ഷൈന്‍ ടോം ചാക്കോയും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് മെറീന എഴുന്നേറ്റ് പോയതും വിവാദമായി മാറിയിരുന്നു. പിന്നീട് ഇരുവരും തമ്മിലുള്ള പ്രശ്നം പരിഹരിക്കപ്പെട്ടു. മിക്ക ആളുകള്‍ക്കും തോന്നിയത് ഇത് സ്ക്രിപ്റ്റഡ് ആണെന്നാണ് അതൊരിക്കലും സ്ക്രിപ്റ്റഡ് അല്ല. എനിക്ക് ഉണ്ടായൊരു അനുഭവം, എന്റെയൊരു പ്രശ്നം സംസാരിച്ചതാണ്. എനിക്ക് ഒരുപാട് വിഷമവും പ്രതികരിക്കാന്‍ ഒരുപാട് പറ്റാത്ത സിറ്റുവേഷനില്‍ ചെയ്തൊരു ഇന്റര്‍വ്യൂ ആണത്. ഞാന്‍ എന്താണ് പറയാന്‍ വന്നതെന്നുള്ളത് പോലും അംഗീകരിക്കുക പോലും ചെയ്യുന്നില്ലെന്ന് തോന്നി.
എന്നാല്‍ ഞാന്‍ പിന്നീട് അത് വ്യക്തമാക്കി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇപ്പോള്‍ ഹേമ കമ്മിറ്റി വന്നതിന് ശേഷം എങ്ങനെയാണ് എന്ന അവതാരികയുടെ ചോദ്യത്തിന് , ഞാന്‍ വര്‍ക്ക് ചെയ്യുന്നിടത്തെല്ലാം നല്ല രീതിയില്‍ തന്നെയാണ് പോകുന്നത് എന്നാണ്. മുമ്പെത്തെക്കാളും സൗകര്യങ്ങള്‍ ഇപ്പോള്‍ ഉണ്ടെന്ന് താരം പറയുന്നു. സ്ത്രീ എന്ന നിലയില്‍ പലപ്പോഴും പ്രാധമിക ആവശ്യങ്ങള്‍ക്ക് സൗകര്യമില്ലാതെ വരുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതാണ് ഞാന്‍ അന്ന് അവിടെ പറഞ്ഞത്. അല്ലാതെ എനിക്ക് വലിയ സൗകര്യങ്ങള്‍ ഉണ്ടാക്കി തരണമെന്നല്ല. ഞാന്‍ പറഞ്ഞ പല കാര്യങ്ങള്‍ സോഷ്യല്‍ മീഡിയ വളച്ചൊടിച്ചതാണ്. ഞാന്‍ ഇപ്പോള്‍ പോകുന്നിടത്തെല്ലാം എനിക്ക് വേണ്ടുന്ന സൗകര്യങ്ങള്‍ ഉണ്ട്. അതിന് കാരണം ഞാന്‍ കാര്യങ്ങള്‍ തുറന്ന് പറയുന്നതുകൊണ്ടാണോ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതുകൊണ്ടാണോ എന്ന് അറിയില്ല. എന്ത് തന്നെയായാലും എന്തൊക്കെയോ മാറ്റങ്ങള്‍ ഇപ്പോള്‍ സിനിമയില്‍ ഉണ്ട്.
ഞാന്‍ കണ്ടതാ സാറെ സിനിമയില്‍ ഇന്ദ്രജിത്തിനെയും മറീനയെയും കൂടാതെ ബൈജു സന്തോഷ്, അനൂപ് മേനോന്, സുധീര്‍ കരമന എന്നിവരും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്നുണ്ട്. 1.09 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ഇവര്‍ തന്നെയാണ് ഹൈലൈറ്റാകുന്നത്. വ്യത്യസ്ത ഗെറ്റപ്പിലാണ് ചിത്രത്തില്‍ ബൈജു പ്രത്യക്ഷപ്പെടുന്നത് എന്നതും ശ്രദ്ധേയം.
സംവിധായകന് പ്രിയദര്‍ശന്റെ സഹ സംവിധായകനായി പ്രവര്‍ത്തിച്ചിരുന്ന വരുണ്‍ ജി പണിക്കര്‍ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം കൂടിയാണ് ‘ഞാന്‍ കണ്ടതാ സാറെ’. ഹൈലൈന്‍ പിക്ചേര്‍സ്, ലെമണ്‍ പ്രൊഡക്ഷന്‍സ്, അമീര്‍ അബ്ദുല്‍ അസീസ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ പ്രകാശ് ഹൈലൈനും, അമീര്‍ അബ്ദുല്‍ അസീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദീപു കരുണാകരന് സഹ നിര്‍മ്മാതാവുമാണ്.
അരുണ്‍ കരിമുട്ടമാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും എംസ് അയ്യപ്പന് നായര്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. മനു രമേശാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. സൗണ്ട് മിക്സിംഗ് – ഡോക്ടര്‍ ആശിഷ് ജോസ് ഇല്ലിക്കല്‍, ആര്‍ട് ഡയറക്ടര്‍ – സാബു റാം, ചീഫ് അസോസിയേറ്റ് – സഞ്ജു അമ്പാടി, ക്രിയേറ്റീവ് ഹെഡ് – ശരത് വിനായക്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ബാബു ആര്, പ്രൊഡക്ഷന്‍ കണ്ട്രോളര് – എസ് മുരുഗന്, മേക്കപ്പ് – പ്രദീപ് വിതുര, വസ്ത്രാലങ്കാരം – അസീസ് പാലക്കാട്, സ്റ്റില്‍സ് – ജയപ്രകാശ് അതളൂര്‍, ബ്രാന്‍ഡിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് – റാബിറ്റ് ബോക്സ് ആഡ്സ്, ഡിസൈന്‍ – ഇല്ലുമിനാര്‍ട്ടിസ്റ്റ്, പിആര്‍ഒ – ശബരി എന്നിവരും നിര്‍വ്വഹിക്കുന്നു.