ഫ്‌ളിപ്പ്കാര്‍ട്ട് ഗ്രൂപ്പിന്റെ ഭാഗമായ യുപിഐ ഫിന്‍ടെക്ക് കമ്പനി സൂപ്പര്‍മണി 9.5 ശതമാനം പലിശ നല്‍കുന്ന സൂപ്പര്‍ എഫ്ഡി പദ്ധതി ആരംഭിച്ചു. ആനായാസമായി യുപിഐയിലൂടെ 2 മിനിറ്റിനകം പൂര്‍ണ്ണമായും ഡിജിറ്റലായി നടത്താവുന്ന സ്ഥിര നിക്ഷേപം പദ്ധതി യുവതലമുറയില്‍ സേവിങ്ങ്‌സ് പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ആരംഭിച്ചത്. റിസര്‍വ് ബാങ്ക് അനുമതി നല്‍കിയ 5 ബാങ്കുകളില്‍ ഉപഭോക്താക്കള്‍ക്ക് സൂപ്പര്‍മണി ആപ്പിലൂടെ 1000 രൂപ മുതല്‍ നിക്ഷേപം നടത്താവുന്നതാണ്. സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5 ലക്ഷം രൂപ വരെ ഇന്‍ഷ്വറന്‍സ് പരിരക്ഷയുമുണ്ട്.
ഇതാദ്യമായാണ് യുപി ഐ ആപ്പിലൂടെ സ്ഥിര നിക്ഷേപ പദ്ധതി ആരംഭിക്കുന്നത്. പുതു തലമുറ നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ നിക്ഷേപ പദ്ധതികള്‍ ആരംഭിക്കുക എന്ന റിസര്‍വ് ബാങ്കിന്റെ വീക്ഷണങ്ങള്‍ക്ക് അനുസൃതമായാണ് പദ്ധതിയെന്ന് സുപ്പര്‍ മണി ഫൗണ്ടര്‍ ആന്റ് സിഇഒ പ്രകാശ് സിക്കാരിയ പറഞ്ഞു. സൂപ്പര്‍ മണി ആപ്പിന്റെ 7 ദശലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് ഈ പദ്ധതി പ്രയോജനം ചെയ്യും. സുപ്പര്‍ യുപിഐ, സൂപ്പര്‍ കാര്‍ഡ് എന്നീ പദ്ധതികള്‍ സുപ്പര്‍മണി നേരത്തെ ആരംഭിച്ചിരുന്നു.