ഒരു ഫെയ്സ്ബുക്ക് പോസ്റ്റില്‍ വന്ന രസകരമായ സംഭവമാണിത്. കാലം മാറിയെങ്കിലും ചിലര്‍ക്കെങ്കിലും ഈ കാലഘട്ടത്തിലേക്കുള്ള വണ്ടി കിട്ടിയിട്ടില്ലായെന്ന് ഈ പോസ്റ്റ് വായിച്ചാല്‍ മനസ്സിലാകും. ഒരു ഗ്രൂപ്പില്‍ ഒരാള്‍ പങ്കുവച്ച അനുഭവം ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നതാണ്. എന്നാലും ഈ നൂറ്റാണ്ടിലും ഇത്തരം വിവരക്കേടുകളില്‍ വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകള്‍ ഉണ്ട് എന്നത് അതിശയം തന്നെ. ഇങ്ങനെ ‘കൂടോത്രം ‘ ഒക്കെ ചെയ്തു നടക്കുന്ന ആളുകള്‍ക്ക് ഒരു സമയത്തും മനസമാധാനം ഉണ്ടാകില്ല എന്നതാണ് സത്യം. കാരണം , എപ്പോളും അന്യനെ ‘തകര്‍ക്കണം’ എന്ന നെഗറ്റിവ് ചിന്ത ആകും അത്തരക്കാരുടെ മനസ്സില്‍ എന്നത് സത്യമായ കാര്യമാണ്. നല്ലത് ചിന്തിച്ചാല്‍ മാത്രമെ സ്വന്തം ജീവിതത്തില്‍ നല്ലത് നടക്കുകയുളളു.
ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…
വീടിന്റെ മുന്നില്‍ മണ്ണില്‍ ആരോ കുഴിച്ചിട്ട കിടുതാപ്പ് ഇന്ന് രാവിലെ കിട്ടി.
ഈ തകിട് മാറ്റി വല്ല സ്വര്‍ണത്തില്‍ എന്തേലും ചെയ്ത് കുഴിച്ചിടാന്‍ വല്ല വകുപ്പും ഉണ്ടോ?
ഇത് കൂടെ ചേര്‍ത്ത് 15 എണ്ണത്തിന് മേലെ ആയി കിട്ടുന്നത്. മന്ത്രവാദവും കൂടോത്രവുമൊക്കെ അറിയാം എന്നുപറഞ്ഞു നടക്കുന്ന ആളുകളുടെ അടുക്കല്‍ പണിയെടുക്കുന്ന കാശൊക്കെ കൊടുത്ത് ഇമ്മാതിരി കുണ്ടാമണ്ടികള്‍ ചെയ്ത് കുഴിച്ചിടുന്ന ആളുകള്‍ ഏത് നൂറ്റാണ്ടില്‍ ആണോ ജീവിക്കുന്നത്?
ഒരു തവണ ഏകദേശം ഒരു 500 രൂപയെങ്കിലും കൊടുത്ത് കാണില്ലേ?15*500=7500/-ഈ കാശുണ്ടെങ്കില്‍ സ്വന്തം മക്കള്‍ക്കു എന്തേലും കഴിക്കാന്‍ വാങ്ങി കൊടുത്തൂടെ? അല്ലെങ്കില്‍ ഇത്രേം പൈസ മുടക്കി ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത വിധം കുഴിച്ചെങ്കിലും ഇടണ്ടേ ??????.
രാവിലെ 10 മണിമുതല്‍ 5 മണിവരെ ഞങ്ങള്‍ ആരും എന്തായാലും വീട്ടില്‍ കാണില്ല അന്നം തേടിയുള്ള പണിക്ക് പോണേ…. അതുകൊണ്ട് 6 സെന്റ് സ്ഥലമുണ്ട് കിട്ടിയ സാധനം വീടിന്റെ ഫ്രണ്ടില്‍ വച്ചിട്ടുണ്ട് എന്തായാലും അതെടുത്തു താഴ്ത്തി കുഴിച്ചിടടെ…
(ഒരു ഗ്രൂപ്പില്‍ ഒരാള്‍ അനുഭവം എഴുതിയതാണ്. എന്നാലും ഈ നൂറ്റാണ്ടിലും ഇത്തരം വിവരക്കേടുകളില്‍ വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകള്‍ ഉണ്ട് എന്നത് അതിശയം തന്നെ. ഇങ്ങനെ ‘കൂടോത്രം ‘ ഒക്കെ ചെയ്തു നടക്കുന്ന ആളുകള്‍ക്ക് ഒരു സമയത്തും മനസമാധാനം ഉണ്ടാകില്ല എന്നതാണ് സത്യം. കാരണം , എപ്പോളും അന്യനെ ‘തകര്‍ക്കണം’ എന്ന നെഗറ്റിവ് ചിന്ത ആകും അത്തരക്കാരുടെ മനസ്സില്‍ ! )
ഇരുപത്തൊന്നാം നൂറ്റാണ്ടാണത്രെ