മുടി എത്രത്തോളം ഒരു വ്യക്തിക്ക് പ്രധാനപ്പെട്ടതാണെന്ന് മനസ്സിലാക്കണമെങ്കിൽ മുടി പൊഴിഞ്ഞു തുടങ്ങുക തന്നെ വേണം. അപ്പോഴാണ് മുടിയുടെ മൂല്യം ഏതൊരു വ്യക്തിയും തിരിച്ചറിയുന്നത് ഇന്ന് പലരും അനുഭവിക്കുന്ന വലിയൊരു പ്രശ്നമാണ് കഷണ്ടി എന്നത് ഒരു 30 35 വയസ്സ് ആകുന്ന ഒട്ടുമിക്ക ആളുകളും കഷണ്ടി എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ട് എന്താണ് ഇത്തരമൊരു അവസ്ഥയിലേക്ക് കൂടുതൽ ആളുകളും എത്താനുള്ള കാരണം പുരുഷന്മാരിൽ കഷണ്ടി വർധിക്കുന്നതിന്റെ കാരണം എന്താണ്
നേരത്തെയുള്ള കഷണ്ടിയുടെ കാരണം
35 വയസ്സിന് താഴെയുള്ള പുരുഷന്മാരിൽ കഷണ്ടി കണ്ടുവരുന്നത് അലോപ്പീസിയ എന്ന് അറിയപ്പെടുന്ന ഒരു അവസ്ഥയാണ് അതായത് മാനസികമായ ആഘാതം ഉണ്ടാക്കുന്ന ഒരു സാധാരണമായ മുടികൊഴിച്ചിലാണ് ഇത്. ഒരുപാട് സ്ട്രെസ്സ് അനുഭവിക്കുകയും ഡിപ്രഷനിലൂടെ കടന്നു പോവുകയും ഒക്കെ ചെയ്യുന്ന വ്യക്തികളിലാണ് ഇത് കാണുന്നത് ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകുന്നതിന് മുൻപ് അമിതമായ ഒരു മുടികൊഴിച്ചിൽ ഇവരിൽ കാണാൻ സാധിക്കും ഇത് കണ്ടു തുടങ്ങുമ്പോൾ തന്നെ ഒരു വിദഗ്ധ ഡോക്ടറെ കണ്ട് മരുന്ന് കഴിക്കുകയാണെങ്കിൽ ഇത് കഷണ്ടി എന്ന അവസ്ഥയിലേക്ക് പോവില്ല
ഇതിനുള്ള പരിഹാരങ്ങൾ
പുറത്തുനിന്നുമുള്ള ആഹാരം ഒരു പരിധിയിൽ കൂടുതൽ ഒഴിവാക്കുക എന്നത് ഇതിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് മറ്റൊന്ന് മാനസിക സംഘർഷം ഒഴിവാക്കുക എന്നത് ഐടി ഫീൽഡിൽ ജോലി ചെയ്യുന്ന ആളുകളിലാണ് ഇത്തരമൊരു അവസ്ഥ കൂടുതലായും കണ്ടുവരുന്നത് അത്തരം ആളുകളിൽ വല്ലാത്ത തോതിൽ ഡിപ്രഷൻ ഉണ്ട് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത് പ്രായത്തിനനുസരിച്ച് അല്ല കഷണ്ടി വരുന്നത് എങ്കിൽ അതിനെ പ്രധാനമായ കാരണം ഒരു വ്യക്തി അനുഭവിക്കുന്ന സ്ട്രെസ്സും കഴിക്കുന്ന ഭക്ഷണവും ആണ് അതുകൊണ്ടുതന്നെ കൂടുതൽ ഫ്രൂട്ട്സ് കഴിക്കുകയും വെള്ളം ധാരാളമായി കുടിക്കുകയും ചെയ്യുന്ന ആളുകളിൽ ഇത്തരം അവസ്ഥകൾ മാറുന്നതായി കണ്ടുവരുന്നുണ്ട് പിന്നെ പാരമ്പര്യമായി കഷണ്ടി ഉള്ളവരാണെങ്കിൽ അതിൽ വലിയ മാറ്റം ഒന്നും വരുന്നില്ല