Recipe

കൊത്തുചക്കത്തോരൻ ഉണ്ടാക്കുന്ന വിധം

ചേരുവകൾ

1. മൂക്കാത്ത ചക്ക– ഇടത്തരം ചക്കയുടെ കാൽ ഭാഗം
2. തേങ്ങ– ഒരു മുറി
3. മഞ്ഞൾപ്പൊടി–അര ടീസ്പൂൺ
മുളകുപൊടി– ഒരു ടീസ്പൂൺ
4. കടുക്– ഒരു ടീസ്പൂൺ
വറ്റൽ മുളക്–അഞ്ചെണ്ണം
ഉഴുന്നുപരിപ്പ്–ഒരു ടീസ്പൂൺ
അരി–രണ്ട് ടീസ്പൂൺ
5. കറിവേപ്പില– നാലു തണ്ട്
6. ഉപ്പ്– പാകത്തിന്
7. വെളിച്ചെണ്ണ – അഞ്ച് ടീസ്പൂൺ

പാചകം ചെയ്യുന്ന വിധം

ചൂടായ എണ്ണയിൽ കടുക്, അരി ഇവയിട്ടു മൂക്കുമ്പോൾ അതിലേക്ക് കൊത്തിയരിഞ്ഞ ചക്കയും മഞ്ഞൾപ്പൊടി, മുളകുപൊടി. ഉപ്പ് എന്നിവയും ഇട്ട് വേവിക്കുക. ഇതിൽ തേങ്ങ ചിരവിയത് ചേർത്ത് അഞ്ചു മിനിറ്റ് ആവി കയറ്റുക. തീ അണയ്ക്കുന്നതിനു മുൻപ് വെളിച്ചെണ്ണയും കറിവേപ്പിലയും ഇടുക