വീണ്ടും മുഖ്യമന്ത്രിക്ക് പണികൊടുത്ത് മൈക്ക്. എം.പിമാരുടെ യോഗത്തിലാണ് മൈക്ക് തകരാറിലായത്. താൻ ചെല്ലുന്നിടത്തെല്ലാം മൈക്കിന്റെ പ്രശ്നമേ ഉള്ളൂവെന്ന് തമാശരൂപേണ മുഖ്യമന്ത്രി പറഞ്ഞു. തൈക്കാട് ഗസ്റ്റ് ഹൗസിൽ വെച്ച് നടന്ന യോഗത്തിനിടെയാണ് മൈക്ക് തകരാറിലായത്.
നേരത്തെ, ഒക്ടോബറിൽ നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുന്നതിനിടെയും മുഖ്യമന്ത്രിയെ മൈക്ക് ചതിച്ചിരുന്നു. കൂടാതെ മുൻപ് കെ.പി.സി.സി. സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിൽ ഹൗളിങുണ്ടായ സംഭവത്തിൽ പോലീസ് കേസെടുത്തത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പിന്നീട്, മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് കേസ് വേണ്ടെന്ന് പോലീസിന് നിർദേശം നൽകുകയായിരുന്നു.
STORY HIGHLIGHT: mike technical issue while cm pinarayi vijayan speaking