Health

ചായയില്‍ പഞ്ചസ്സാരയ്ക്ക് പകരം ശര്‍ക്കര ചേര്‍ത്ത് കുടിച്ചാല്‍ വണ്ണം കുറയുമോ?

പഞ്ചസാര ശരീരത്തിന് നല്ലതല്ലായെന്നാണ് പൊതുവെ പറയുന്നത്. അമിതവണ്ണം ഉണ്ടാകാന്‍ ഒരു പ്രധാന കാരണം പഞ്ചസാരയുടെ ഉപയോഗമാണ്. പഞ്ചസാര വെറുതെ ആരും കഴിക്കാറില്ല. പ്രധാനമായും ചായകുടിക്കുമ്പോഴാണ് പഞ്ചസാരയുടെ ഉപയോഗം ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെയാണ് പലരും ചായ ഒഴിവാത്താന്‍ നിര്‍ദ്ദേശിക്കുന്നത്. പഞ്ചസാരയുടെ ഉപയോഗം കൊണ്ട് മാത്രമല്ല ശരീരഭാരം കൂടുന്നത്.

ഒരു പ്രായം കഴിയുമ്പോള്‍ പലരിലും അമിതവണ്ണം കണ്ട് തുടങ്ങുന്നു. സ്ത്രീകളില്‍ ആണെങ്കില്‍ പ്രസവശേഷം അമിതവണ്ണം വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ചില അസുഖങ്ങള്‍ മൂലവും തെറ്റായ ജീവിതശൈലി മൂലവും വണ്ണം വര്‍ദ്ധിക്കാം.

ഇനി അമിത വണ്ണത്തിന്റെ പേരില്‍ ചായകുടി ഒഴിവാക്കേണ്ട. പക്ഷേ, ചായയില്‍ പഞ്ചസ്സാരയ്ക്ക് പകരം ഈ ഒരൊറ്റ സാധനം ചേര്‍ക്കണം എന്നുമാത്രം. വെറൊന്നുമല്ല ശര്‍ക്കരയാണത്. ശര്‍ക്കര പഞ്ചസ്സാരയേക്കാള്‍ ആരോഗ്യ ഗുണങ്ങള്‍ കൂടുതലാണ് ശര്‍ക്കരയ്ക്ക്. പ്രത്യേകിച്ച്, അമിതമായി പ്രേസസ്സിംഗ് കഴിയാതെ എത്തുന്നതിനാല്‍ തന്നെ, ധാരാളം അയേണ്‍, ഫൈബര്‍, കാല്‍സ്യം എന്നിവയെല്ലാം ശര്‍ക്കരയില്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന് വളരെ നല്ലതാണ്.

കൂടാതെ ശര്‍ക്കരയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ ശര്‍ക്കര ചേര്‍ത്ത ചായ കുടിക്കുന്നതിലൂടെ ദഹനം എളുപ്പമാക്കാന്‍ സാധിക്കും. ഇത് ശരീരത്തിലേയ്ക്ക് കൊഴുപ്പ് കൃത്യമായ അളവില്‍ എത്തുന്നതിനും, രക്തത്തില്‍ പഞ്ചസ്സാരയുടെ അളവ് വേഗത്തില്‍ വര്‍ദ്ധിക്കുന്നത് തടയാനും സഹായിക്കുന്നു.

ശരീരത്തില്‍ മെറ്റബോളിസം വര്‍ദ്ധിച്ചാല്‍ മാത്രമേ ശരീരഭാരം നിയന്ത്രിക്കാന്‍ സാധിക്കൂ. മെറ്റബോളിസം വര്‍ദ്ധിക്കണമെങ്കില്‍, കൃത്യമായ ദഹനം നടക്കണം. ശര്‍ക്കരയില്‍ ഫൈബറും പൊട്ടാസ്യവും അടങ്ങിയിരിക്കുന്നു. ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ വളരെയധികം സഹായിക്കുന്നു.