രാവിലെ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കിയ ഇഡലി ബാക്കിയായാൽ ഇനിമുതൽ എന്ത് ചെയ്യുമെന്ന് പരിഭ്രമിക്കണ്ട. നാലുമണിക്ക് ചായക്കൊപ്പം കഴിക്കാനായി നല്ലൊരു മൊരിയൻ ഒരു പലഹാരം ഉണ്ടാക്കാം.
ആവശ്യമായ ചേരുവകൾ
ആറ് ഇഡലി
രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി
ഒരു ടീസ്പൂൺ റവ
ആറ് ചെറിയ ഉള്ളി
ഉപ്പ്
ഒരു സവാള
കറിവേപ്പില
പച്ചമുളക്
ഇഞ്ചി
കുരുമുളക്
ഒരു ടീസ്പൂൺ മുളക് ചതച്ചത്
മല്ലിയില
എണ്ണ
തയ്യാറാക്കേണ്ട രീതി
ഇഡലി കൈകൊണ്ട് നന്നായി ഉടച്ച് എടുക്കുക. ഇതിലേക്ക് അരിപ്പൊടി, ഉപ്പ്, അരിഞ്ഞുവെച്ച ചേരുവകൾ, റവ, മുളക് ചതച്ചത് എന്നിവയെല്ലാം ചേർത്ത് നന്നായി കുഴച്ച് മീഡിയം കട്ടിയുള്ള മാവാക്കി മാറ്റുക. ചൂടായ എണ്ണയിലേക്ക് വടയുടെ ആകൃതിയിൽ ഇട്ടുകൊടുത്ത് നന്നായി ഫ്രൈ ചെയ്തെടുക്കാം. ഉഴുന്നുവടയുടേതിന് സമാനമായ രുചിയാണ് ഈ ഇഡലി വടയ്ക്ക്. ഉണ്ടാക്കിയ ഭക്ഷണം വേസ്റ്റാക്കാതെ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പലഹാരമാണിത്.