കണ്ണൂരില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കണ്ണൂര്‍ കരിവെള്ളൂര്‍ പലിയേരി സ്വദേശി ദിവ്യശ്രീ ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരം 6 മണിയോടെയാണ് ഭര്‍ത്താവായ രാജേഷ് ദിവ്യശ്രീയുടെ വീട്ടില്‍ എത്തി ആക്രമണം നടത്തിയത്. കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷന് സിപിഒയാണ് ദിവ്യശ്രീ.
രാജേഷിന്റെ ആക്രമണത്തില്‍ ദിവ്യശ്രീയുടെ അച്ഛന് വാസുവിനും പരിക്കേറ്റു. വാസുവിന്റെ വയറിനും കയ്യിനുമാണ് വെട്ടേറ്റത്. ഇയാളെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കുറച്ചുനാളുകളായി ദിവ്യശ്രീയും ഭര്‍ത്താവും പിരിഞ്ഞാണ് കഴിയുന്നത്. ആസൂത്രിത കൊലപാതകമാണ് അരങ്ങേറിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ആക്രമണം നടത്തിയ പ്രതി രാജേഷ് ഒളിവിലാണ്.