ചേരുവകൾ
സവാള – 3
ഓയിൽ – ആവശ്യത്തിന്
വെളുത്തുള്ളി – 3-4 അല്ലി
ഇഞ്ചി – ചെറിയ കഷണം
കറിവേപ്പില – ആവശ്യത്തിന്
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
കാശ്മീരി മുളക്പൊടി – 1 1/2 ടീസ്പൂൺ
തക്കാളി – 1
വെള്ളം – 3/4 കപ്പ്
ഉപ്പ് – ആവശ്യത്തിന്
മുട്ട – 4
തയ്യാറാക്കുന്ന വിധം
ആദ്യമായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കാം. എണ്ണ നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് മൂന്ന് ചെറിയ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കാം. ശേഷം സവാള പെട്ടെന്ന് വഴന്ന് കിട്ടുന്നതിനായി അര സ്പൂൺ ഉപ്പ് കൂടെ ചേർത്ത് സവാള ചെറുതായൊന്ന് നിറം മാറുന്നത് വരെ വഴറ്റിയെടുക്കാം. അടുത്തതായി ഇതിലേക്ക് മൂന്നോ നാലോ അല്ലി വെളുത്തുള്ളി ചതച്ചതും നാല് പച്ചമുളക് നെടുകെ കീറിയതും ഒരു ചെറിയ കഷണം ഇഞ്ചി ചതച്ചതും ചേർത്ത് കൊടുക്കാം. ശേഷം കുറച്ച് കറിവേപ്പില കൂടെ ചേർത്ത് നന്നായി വഴറ്റിയെടുക്കാം. എരുവ് കൂടുതൽ ആവശ്യമുള്ളവർക്ക് പച്ചമുളകിന്റെ എണ്ണം കൂട്ടി കൊടുക്കാം. അടുത്തതായി ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒന്നര ടീസ്പൂൺ കാശ്മീരി മുളക്പൊടിയും ചേർത്ത് കുറഞ്ഞ തീയിൽ ഇളക്കി മൂപ്പിച്ചെടുക്കാം. പൊടികളെല്ലാം നന്നായി മൂത്ത് വരുമ്പോൾ ഒരു തക്കാളി ചെറുതായി അരിഞ്ഞത് കൂടെ ചേർത്ത് കൊടുക്കാം.