ചേരുവകൾ
പച്ചഅരി – ഒന്നര കപ്പ്
ഉരുളക്കിഴങ്ങ് – 2
പച്ചമുളക് – 2
ഇഞ്ചി കഷണം
ഉള്ളി 1
കാരറ്റ് 1
കാപ്സിക്കം ഒന്നിൻ്റെ പകുതി
മല്ലിയില
മുളക് – 1.5 ടീസ്പൂൺ
ജീരകപ്പൊടി – 1/4 ടീസ്പൂൺ
ഉപ്പ് – 1 ടീസ്പൂൺ
ബേക്കിംഗ് സോഡ – 1/8 ടീസ്പൂൺ
നാരങ്ങ നീര് – 1/2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം പച്ചരി നന്നായി കഴുകി കുതിർക്കാൻ വെക്കുക. പച്ചരി കുതിർന്ന് കഴിഞ്ഞ് വെള്ളം മാറ്റുക. ഉരുളകിഴങ്ങ മുറിച്ച് പുഴുങ്ങി എടുക്കുക. പച്ചരി മിക്സിയുടെ ജാറിൽ ഇടുക. ഇനി ഇതിലേക്ക് ഉരുളക്കിഴങ്ങ് ഇടുക. പച്ചമുളക് ചേർക്കുക. ഒരു കപ്പ് വെള്ളം ഒഴിക്കുക. ഇത് നന്നായി അരച്ച് എടുക്കുക. ഇതിലേക്ക് വീണ്ടും വെള്ളം ഒഴിക്കുക. ഇത് മിക്സ് ചെയ്യുക. അധികം ലൂസ് ആവരുത്. ഇതിലേക്ക് സവാള ചെറുതായി അരിഞ്ഞത്, കാരറ്റ് അരിഞ്ഞത്, കാപ്സിക്കം അരിഞ്ഞത്, മല്ലിയില, ചില്ലി ഫ്ലേക്സ് ചേർക്കുക. ഉപ്പ് ചേർക്കുക. ജീരകം ചേർക്കുക. ഇത് നന്നായി മിക്സ് ചെയ്യുക. പച്ചക്കറികൾ എല്ലാം നന്നായി അരിയണം.ഇതിലേക്ക് ബേക്കിംഗ് സോഡ ചേർക്കുക. ഇത് നന്നായി സോഫ്റ്റ് ആവാൻ ആണ് ഇങ്ങനെ ചെയ്യുന്നത്. ഇനി ഇതിലേക്ക് നാരങ്ങനീര് ചേർക്കുക. ഇത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് മിക്സ് ചെയ്യ്ത ശേഷം മാറ്റി വെക്കുക. ഒരു ചട്ടി ചൂടാക്കുക. അതിലേക്ക് എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം പാകത്തിന് കൂട്ട് ഒഴിക്കുക. ഇതിൻറെ മുകളിൽ കാപ്സിക്കം അരിഞ്ഞത് കാരറ്റ് അരിഞ്ഞത് ചേർക്കുക. ഒരു ഭംഗിക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇനി ഇത് ഒരു മൂന്ന് മിനുട്ട് വേവിക്കാൻ വെക്കുക. ഇത് നന്നായി പൊങ്ങി വരും. ഇത് മറിച്ച് ഇടുക. കുറച്ച് കൂടെ വേവിക്കുക. ഇങ്ങനെ എല്ലാം ചെയ്യുക. നല്ല അടിപൊളി ബ്രേക്ക്ഫാസ്റ്റ് തയ്യാർ.