ചേരുവകൾ
മുട്ട 6
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – അര ടീസ്പൂൺ
കടലപ്പൊടി – അര കപ്പ്
മുട്ടയുടെ മഞ്ഞക്കരു – 4
പച്ചമുളക് – 2
ചിക്കൻ മസാല – അര ടീസ്പൂൺ
വെളുത്തുള്ളി അല്ലി -6
ഉള്ളി – 1
പച്ചമുളക് – 2
വറ്റൽമുളക് – 1
കാപ്സിക്കം
തക്കാളി സോസ് – 2 ടീസ്പൂൺ
schezwan സോസ് – 2 ടീസ്പൂൺ
മല്ലിയില
തയ്യാറാക്കുന്ന വിധം
ആദ്യം മുട്ട പുഴുങ്ങുക.ഇതിൻറെ മഞ്ഞയും വെള്ളയും മാറ്റി എടുക്കാം.ഇതിൻറെ വെള്ള കട്ട് ചെയ്യുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. കടല പൊടി ചേർക്കുക. നാലു മുട്ടയുടെ മഞ്ഞ ചേർക്കുക. ആവശ്യത്തിന് ഉപ്പും പച്ചമുളക് അരിഞ്ഞതും ചേർക്കുക. ചിക്കൻമസാല മുളകുപൊടി ചേർക്കുക. മിക്സ് ചെയ്യുക. മുട്ട ചേർക്കുക. പാനിൽ എണ്ണയൊഴിച്ച് നന്നായി ചൂടാക്കുക. മിക്സ് ചെറിയ ഉരുളകളാക്കി എണ്ണയിലേക്ക് ഇടുക. മൊരിഞ്ഞു വരുന്ന വരെ എണ്ണയിൽ ഇടുക. നന്നായി മൊരിഞ്ഞ് വന്ന ശേഷം കോരി എടുക്കുക. സോസ് തയ്യാറാക്കാം. എണ്ണ നന്നായി ചൂടായാൽ കുറച്ച് വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർക്കുക. സവാള അരിഞ്ഞത് ചേർക്കുക. മൂപ്പിച്ച ശേഷം പച്ചമുളക് വറ്റൽമുളക് ചെറുതായി അരിഞ്ഞത് ചേർക്കുക.കാപ്സിക്കം അരിഞ്ഞത് ചേർക്കുക. ടൊമാറ്റോ സോസ് ഷ്വശാൻ സോസ് ചേർക്കുക.ഇത് നന്നായി മിക്സ് ചെയ്യുക.തീ കുറച്ച് ഇടുക. പൊരിച്ചത് ചേർക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക.ഇനി ഇതിലേക്ക് കുറച്ച് മല്ലിയില ചെറുതായി അരിഞ്ഞത് ചേർക്കുക.ഉപ്പ് ചേർക്കുക.ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. നല്ല ടേസ്ററിയായ പലഹാരം റെഡി.