World

യുവാവിന്റെ വയറ് അസാധാരണമായി വീര്‍ത്ത നിലയില്‍… പരിശോധനയില്‍ ഞെട്ടി അധികൃതര്‍

വിമാനത്താവളത്തില്‍ അസാധാരണമായി വീര്‍ത്ത വയറുമായി എത്തിയ യുവാവില്‍ സംശയം തോന്നി പരിശോധിച്ച അധികൃതര്‍ ഞെട്ടി.
പരിശോധനയില്‍ യുവാവിന്റെ വയറില്‍ നിന്ന് പുറത്ത് ചാടിയത് പഴുതാരയും വിഷ ചിലന്തികളും. ദക്ഷിണ കൊറിയയിലേക്ക് ഫ്രാന്‍സ് വഴി പോകുന്നതിനിടയിലാണ് പെറുവില്‍ യുവാവ് കുടുങ്ങിയത്. വിമാനത്താവളത്തിലെ പരിസ്ഥിതി വകുപ്പ് അധികൃതരാണ് യുവാവിനെ പരിശോധിച്ചത്. 320 വിഷ ചിലന്തികളെയും 110 പഴുതാരകളേയും ആണ് ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. സംരക്ഷിത ഇനത്തിലുള്ള ചെറുപ്രാണികളുമായി എത്തിയ 28കാരനെ വിമാനത്താവളത്തിലെ പരിസ്ഥിതി വകുപ്പ് അധികൃതര്‍ അറസ്റ്റ് ചെയ്തു. ദക്ഷിണ കൊറിയന്‍ സ്വദേശിയായ 28കാരന്‍ ലിമയിലെ ജോര്‍ജ് ചാവേസ് അന്താരാഷ്ട്രാ വിമാനത്താവളത്തിലാണ് പിടിയിലായത്.

നവംബര്‍ ആദ്യവാരമായിരുന്നു അറസ്റ്റ്. വിഷ ചിലന്തികളെ ചെറിയ ട്യൂബ് പോലുള്ള പാക്കറ്റുകളില്‍ പൊതിഞ്ഞ് ശരീരത്തില്‍ കെട്ടി വയ്ക്കുകയാണ് യുവാവ് ചെയ്തത്. ഇയാളുടെ സിപ് ലോക്ക് ബാഗില്‍ നിന്നും ചെറുപ്രാണികളെ കണ്ടെത്തിയിട്ടുണ്ട്. ബുള്ളറ്റ് ഉറുമ്പുകളേയും ഇയാളില്‍ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട് ദക്ഷിണ കൊറിയയിലേക്ക് ഫ്രാന്‍സ് വഴി പോകുന്നതിനിടയിലാണ് പെറുവില്‍ യുവാവ് കുടുങ്ങിയത്.
പെറുവിലെ ആമസോണ്‍ മേഖലയായ മാദ്രേ ദേ ഡിയോസില്‍ നിന്നാണ് സംരക്ഷിത പ്രാണികളെ ഇയാള്‍ ശേഖരിച്ചത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ലക്ഷക്കണക്കിന് ഡോളര്‍ വില വരുന്ന പ്രാണികളെയാണ് പിടികൂടിയിട്ടുള്ളത്.

2021 ഡിസംബറില്‍ കൊളംബിയയില്‍ 232 വിഷ ചിലന്തികളും 67 പാറ്റകളും 9 ചിലന്തി മുട്ടകളും ഒരു തേളും ഏഴ് തേള്‍ കുഞ്ഞുങ്ങളുമായി യുവാവ് അറസ്റ്റിലായിരുന്നു. സെപ്തംബറില്‍ 3500 സ്രാവിന്റെ ചിറകുകള്‍ ഹോങ്കോംഗില്‍ പിടികൂടിയിരുന്നു.