കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒരു കിടിലൻ റെസിപ്പി. രുചികരമായ ചിക്കൻ പോപ്പ്കോൺ. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ബോൺലെസ്സ് ചിക്കൻ 500ഗ്രാം
- മുട്ട 1 എണ്ണം
- കുരുമുളകുപൊടി 1/2 ടീസ്പൂൺ
- ഡാർക്ക് സോയ സോസ് 1 ടീസ്പൂൺ
- വിനാഗിരി 1 ടീസ്പൂൺ
- വറ്റൽമുളക് ചതച്ചത് 1 ടീസ്പൂൺ
- ഒറിഗാനോ 1/2 ടീസ്പൂൺ
- കോൺ ഫ്ലോർ 1 & 1/2 ടേബിൾസ്പൂൺ
- ഉപ്പ് ആവശ്യത്തിന്
കോട്ടിങ് ചെയ്യാൻ വേണ്ടി
- മൈദ 1/2 കപ്പ്
- ബ്രഡ് ക്രമ്സ് അല്ലെങ്കിൽ റസ്ക് പൊടിച്ചത് 1/2 കപ്പ്
- മുളകുപൊടി 1 & 1/2 ടീസ്പൂൺ
- ഉപ്പ്ആ വശ്യത്തിന്
- വെളിച്ചെണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചിക്കൻ കഴുകി വൃത്തിയാക്കി മീഡിയം കഷ്ണങ്ങൾ ആക്കുക. ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുക. ശേഷം കുരുമുളകുപൊടി, വറ്റൽമുളക് ചതച്ചത്, ഒറിഗാനോ, കോൺ ഫ്ലോർ, സോയ സോസ്, വിനാഗിരി, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തു ഒരു 15 മിനുട്ട് മാറിനേറ്റ് ചെയ്ത് വക്കുക. ഇനി ബ്രഡ് അല്ലെങ്കിൽ റസ്‌ക് മിക്സിയിലിട്ട് പൊടിക്കുക.
1/2 കപ്പ് മൈദയും ഈ ബ്രഡ് അല്ലെങ്കിൽ റസ്‌ക്‌പൊടിയും പിന്നെ 1 & 1/2 ടീസ്പൂൺ മുളകുപൊടിയും കൂടി അല്പം ഉപ്പും ചേർത്തു നന്നായി മിക്സ് ചെയ്യുക. ശേഷം മാറിനേറ്റ് ചെയ്ത് വച്ച ചിക്കൻ പിസസ് ഓരോന്നോരോന്നായി ഇതിൽ കോട്ട് ചെയ്തെടുക്കുക. ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി അതിലേക്ക് ഓരോരോ പിസസ് ഇട്ട് നല്ല ഗോൾഡൻ കളർ ആയാൽ കോരിയെടുക്കുക. അങ്ങിനെ നമ്മുടെ ടേസ്റ്റി ചിക്കൻ പോപ്പ്കോൺ റെഡി.