നടന്മാര്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ നിന്ന് നടി പിന്മാറുകയാണ് എന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഉടന്‍ ഇമെയില്‍ അയക്കുമെന്നും നടി പറഞ്ഞിരുന്നു. തനിക്ക് സര്‍ക്കാരില്‍ നിന്നും പിന്തുണ കിട്ടിയില്ലെന്നും തനിക്കെതിരെ ചുമത്തിയ പോക്സോ കേസിന്റെ സത്യാവസ്ഥ തെളിയിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്നും ഇവര്‍ ആരോപിക്കുന്നു. മാധ്യമങ്ങളില്‍ നിന്നുപോലും പിന്തുണ കിട്ടാത്തതിനാലാണ് പരാതികള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും നടി പറഞ്ഞു. നടന്മാരായ എം മുകേഷ് എംഎല്‍എ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവര്‍ക്കെതിരെയാണ് നടി ആരോപണവുമായി രംഗത്ത് വന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. സംസ്ഥാനത്ത് വന്‍ വിവാദമായി മാറിയ സംഭവത്തിലാണ് നടിയുടെ പിന്മാറ്റം. എന്നാല്‍ നടിയുടെ ഈ പിന്മാറ്റം താരങ്ങള്‍ക്ക് ആശ്വാസമാണെങ്കില്‍ പോലും നടന് മുകേഷിന്റെ പേര് ഇതില്പെട്ടത് സോഷ്യല്‍ മീഡിയ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
വിവാദങ്ങള്‍ ചര്‍ച്ചയായപ്പോള്‍ സോഷ്യല്‍ മീഡിയ ചികഞ്ഞത് ഒരു അഭിമുഖത്തില്‍ താരത്തിന്റെ മുന്‍ ഭാര്യ സംസാരിച്ച കാര്യങ്ങളാണ്. ഈ സംഭവത്തിന് പിന്നാലെ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത് ആ സംഭവങ്ങള്‍ തന്നെയാണ്. തന്നോടൊപ്പമുള്ള 24 വര്‍ഷം താരം എങ്ങനെയായിരുന്നു എന്ന് സരിത അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരുന്നു. മുകേഷില്‍ നിന്ന് തനിക്ക് അനുഭവിക്കേണ്ടി വന്നത് ക്രൂര പീഡനങ്ങള്‍ തന്നെയായിരുന്നു എന്ന് സരിത തുറന്നു പറഞ്ഞിരുന്നു. ഗര്‍ഭണിയായിരിക്കുമ്പോള്‍ മുകേഷ് തന്റെ വയറ്റില്‍ ചവിട്ടിയെന്നും വേദനകൊണ്ട് കരഞ്ഞപ്പോള്‍ അഭിനയമാണെന്ന് പറഞ്ഞ് പരിഹസിച്ചെന്നും സരിത പറയുന്നു.
വീട്ടുജോലിക്കാരുടെ മുന്നില്‍ വെച്ച് ക്രൂരമായി മര്‍ദിച്ചതിന്റെയും കുഞ്ഞുങ്ങളുടെ കാര്യത്തില്‍ പോലും ശ്രദ്ധിക്കാത്തതിന്റെയും അനുഭവങ്ങള്‍ സരിത ഈ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
തന്റെ സിനിമ കരിയര്‍ അവാസനിപ്പിക്കേണ്ടി വന്നത് മുകേഷിന് വേണ്ടിയാണെന്നും അത് തന്റെ തെരഞ്ഞെടുപ്പായതിനാല്‍ തന്നെ അക്കാര്യത്തില്‍ സങ്കടമില്ലെന്നും സരിത പറയുന്നു. മുകേഷുമായുള്ള വിവാഹത്തിന് ശേഷം അഞ്ച് വര്‍ഷത്തെ ഗ്യാപ്പെടുത്ത് തനിക്ക് ഒരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ മുകേഷ് ഇടപെട്ട് അത് മുടക്കിയെന്നും സരിത പറയുന്നു. കമല്‍ തമിഴില്‍ ചെയ്യുന്ന സിനിമയായിരുന്നു അതെന്നും സരിത വെളിപ്പെടുത്തി.
വിവാഹത്തിന്റെ ആദ്യ നാളുകളില്‍ തനിക്ക് ലഭിച്ച അവാര്‍ഡുകള്‍ സ്വീകരിക്കാന്‍ സന്തോഷത്തോടെ മുകേഷിനെ ക്ഷണിച്ചപ്പോള്‍ ‘തനിക്കല്ലേ അവാര്‍ഡ് ലഭിച്ചത് താന്‍ പോയാല്‍ മതി’യെന്നാണ് മുകേഷ് പറഞ്ഞതെന്നും സരിത പറയുന്നു. ഏത് പുതിയ കാര്‍ ഇറങ്ങിയാലും അത് വാങ്ങി നല്കി താന്‍ മുകേഷിനെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നു എന്നും പറയുന്ന അവര്‍ മുകേഷിന് വേണ്ടി തന്റെ ചെന്നൈയിലെ കോടിക്കണക്കിന് രൂപ വിലയുള്ള ഭൂമി നഷ്ടപ്പെടുത്തേണ്ടി വന്നെന്നും പറയുന്നു. ഒരു ഘട്ടത്തില്‍ മുകേഷിന്റെ അടക്കം ടാക്സ് താനാണ് അടച്ചിരുന്നതെന്നും അവര്‍ വെളിപ്പെടുത്തി.
മുകേഷിന്റെ പിതാവിന് ഇക്കാര്യങ്ങളെല്ലാം അറിയാമായിരുന്നു എന്നും അദ്ദേഹത്തെ ഓര്‍ത്താണ് താന്‍ ഇക്കാര്യങ്ങളൊന്നും ഇതുവരെയും തുറന്ന് പറയാതിരുന്നത് എന്നും സരിത പറയുന്നു. വേര്‍പിരിഞ്ഞ് ജീവിക്കാന്‍ തുടങ്ങിയതിന് ശേഷം മുകേഷിന്റെ പിതാവ് ഒരിക്കല്‍ തന്നെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നെന്നും താന്‍ അതിന് തയ്യാറായില്ലെന്നും പറയുന്നുണ്ട് സരിത.
താന്‍ അനുഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് അറിയാമെന്ന് മുകേഷിന്റെ പിതാവ് തന്നോട് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ഇത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയരുതെന്നും അദ്ദേഹം തന്റെ കൈപിടിച്ച് അപേക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണം വരെ താന്‍ ആ വാക്ക് പാലിച്ചെന്നും എന്നാല്‍ ഇപ്പോള്‍ തന്റെ നിശബ്ദദത തെറ്റിദ്ധരിക്കപ്പെട്ടതിനാലാണ് ഈ കാര്യങ്ങള്‍ തുറന്ന് പറയുന്നത് എന്നും സരിത അഭിമുഖത്തില്‍ പറഞ്ഞു.
മക്കളുടെ കാര്യത്തിലും മുകേഷ് ശ്രദ്ധ കാണിച്ചില്ലെന്നും സരിത അഭിമുഖത്തില്‍ പറയുന്നുണ്ട്. മകന് അസുഖമാണെന്ന കാര്യം വിളിച്ചറിയച്ചപ്പോള്‍ താനെവിടെയാണെന്ന് കണ്ടെത്താനുള്ള അഭിനയമല്ലേ ഇതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മറ്റൊരു വിവാഹം കഴിക്കുന്ന കാര്യം താന്‍ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും സരിത പറയുന്നു.
നേരത്തെ താന്‍ മുകേഷിനെതിരെ ഗാര്‍ഹിക പീഡനത്തിനും വിവാഹ മോചനം ആവശ്യപ്പെട്ടും പരാതി നല്‍കിയിരുന്നെന്നും എന്നാല്‍ പരാതി പിന്‍വലിച്ചാല്‍ മ്യൂച്ചല്‍ ഡിവോഴ്സിന് സമ്മതിക്കാമെന്ന് അദ്ദേഹം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അത് പിന്‍വലിക്കുകയായിരുന്നു എന്നും എന്നാല്‍ അദ്ദേഹം ആ വാക്ക് തെറ്റിക്കുകയാണുണ്ടായതെന്നും സരിത അഭിമുഖത്തില്‍ പറയുന്നുണ്ട്. ഇത്തരത്തില്‍ മുകേഷിന്റെ ക്രൂരതകള്‍ എണ്ണിപ്പറയുന്ന അഭിമുഖമാണ് ഇപ്പോള്‍ വ്യപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്.