Food

സ്മൂത്തി പേരുപോലെ വളരെ സ്മൂത്തായി എങ്ങനെ ഉണ്ടാക്കാം?

തിരക്കിപിടിച്ച ജീവിതശൈലികളില്‍ രാവിലെ ഭക്ഷണം കഴിക്കാന്‍ പോലും പലരും ശ്രദ്ധിക്കാറില്ല. എന്നാല്‍ മറ്റ് ഏത് സമയത്തെ ഭക്ഷണം ഒഴുവാക്കിയാലും പ്രഭാത ഭക്ഷണം ഒഴുവാക്കരുത് എന്നാണ് വിദഗ്ദര്‍ പറയുന്നത്. രാവിലെ പോഷകഘടകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം. എല്ലാ ദിവസവും പഴ വര്‍ഗങ്ങള്‍ അടങ്ങിയ സ്മൂത്തി കഴിക്കുന്നത് ശീലമാക്കിയാല്‍ അതിന്റെ ഗുണവും നിങ്ങളെ തേടിയെത്തുമെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

നമ്മളുടെ ശരീരത്തില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന അഴുക്കളും വിഷമയമായ വസ്തുക്കളുമെല്ലാം പുറംതള്ളുന്നതിന് ഈ സ്മൂത്തീസ് സഹായിക്കുന്നുണ്ട്. കാരണം, ഈ സ്മൂത്തീസ് തയ്യാറാക്കുന്നത് പച്ചക്കറികളും പഴങ്ങളും ഉപയോഗിച്ചുകൊണ്ടാണ്. ഇവയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ ശരീരം ശുദ്ധീകരിക്കുന്നതിനും കരള്‍ ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്.

ഈ സ്മൂത്തീസ് കുടിക്കുന്നതിലൂടെ പോഷകങ്ങള്‍ ശരീരത്തിലേയ്ക്ക് എത്തുന്നു. അതിനാല്‍ തന്നെ ഇത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. കൂടാതെ, ദഹനം കൃത്യമായി നടക്കുന്നതിനും ഇത് സഹായിക്കുന്നു. ദഹനം കൃത്യമായാല്‍ ശരീരത്തിലെ കൊഴുപ്പ് കുറയും. ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്.

ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യപ്പെടുന്നതോടൊപ്പം ചര്‍മ്മത്തിന് തിളക്കം നല്‍കാനും നല്ല ആരോഗ്യമുള്ള മുടിയിഴകള്‍ ലഭിക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്. അതുപോലെ, ഇതിലെ പോഷകങ്ങളും മുടിയുടേയും ചര്‍മ്മത്തിന്റേയും ആരോഗ്യത്തിന് നല്ലതാണ്. അതിനാല്‍, നിങ്ങള്‍ക്ക് ഇഷ്ടമുള്ള സ്മൂത്തീസ് ഓരോ ദിവസവും മാറി മാറി കുടിക്കാന്‍ തിരഞ്ഞെടുക്കുന്നത് ശരീരത്തില്‍ നിന്നും കൊഴുപ്പിനെ നീക്കുന്നതിനോടൊപ്പം നല്ല ചര്‍മ്മവും മുടിയും നല്‍കുന്നു.

വാഴപ്പഴം, ജെറി, നട്‌സ്, പാല്‍ എന്നിവ ചേര്‍ത്തുള്ള ബനാന സ്മൂത്തി ആരോഗ്യത്തിന് അത്യുത്തമമാണ്. കൂടാതെ വളരെയധികം രുചികരവുമാണ്. ഇത് വളരെ എളുപ്പത്തില്‍ തയ്യാറാക്കാനും സാധിക്കും. ബനാന സ്മൂത്തി ശീലമാക്കുന്നത് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും മസ്തിഷ്‌ക വളര്‍ച്ചയ്ക്കും സഹായിക്കുന്നു. മാത്രവുമല്ല ഇത്രയും സാധനങ്ങള്‍ എപ്പോഴും ലഭ്യമാകുന്നതും സാമ്പത്തികമായി നമ്മുടെ കൈയ്യില്‍ ഒതുങ്ങുന്നതുമാണ്.

സ്മൂത്തി എന്ന് കേള്‍ക്കുമ്പോള്‍ എന്തോ വലിയ സംഭവമാണെന്ന് കരുതേണ്ട. ഇത് ശരീരത്തിന് വളരെ ഗുണമുള്ളതുപോലെ ഉണ്ടാക്കാനും എളുപ്പമാണ്. വാഴപ്പഴം സ്മൂത്തി ഉണ്ടാക്കാന്‍ വാഴപ്പഴം, ജെറി, നട്‌സ്, പാല്‍ എന്നിവ ചേര്‍ത്ത് മിക്‌സിയുടെ ജാറില്‍ ഇട്ട് ഒന്ന് അടിച്ചെടുത്താല്‍ സ്മൂത്തി തയ്യാറായി. കൂടാതെ നമുക്ക് ഇഷ്ടമുള്ള മറ്റ് ഫ്രൂട്ട്‌സുകളോ നട്‌സുകളോ എന്തുപയോഗിച്ചും സ്മൂത്തി ഇതുപോലെ ഉണ്ടാക്കാം.