ചേരുവകൾ
1.പഞ്ചസാര 1kg
2. നറുനീണ്ടി വേര് 4 മുതൽ 6 ചെറിയ കഷ്ണങ്ങൾ
(2 മണിക്കൂർ വെള്ളത്തിൽ കുതിർത്തു ചതച്ചത്) (ആയുർവേദ കടകളിൽ സുലഭമായി കിട്ടും )
3. വെള്ളം..
(3 വലിയ ജ്യൂസ് ഗ്ലാസിൽ കൊള്ളാവുന്നത് )
തയ്യാറാക്കുന്ന വിധം
എല്ലാം കൂടി ഒരു ചെമ്പിൽ തിളപ്പിക്കാം.. തിളച്ചു വരുമ്പോൾ തവി കൊണ്ട് ഇളക്കി കൊടുക്കണം.. മീഡിയം ഫ്ലാമിൽ 6 മിനിറ്റ് തിളപ്പിക്കാം… ഒരു നൂൽ പരുവത്തിന് മുന്നേ തന്നെ തീ ഓഫ് ചെയാം.. കളർ കിട്ടാൻ ഒരു കാൽ ടീ സ്പൂൺ പഞ്ചസാര തീയിൽ കനിപ്പിച്ചു ചൂട് സര്‍ബത്തിൽ ഒഴിച്ച് ഇളക്കാം… ചൂട് ആറി അരിച്ചു കുപ്പിയിൽ സൂക്ഷിക്കാം…