Recipe

മംഗോ ഫലൂദ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ.?

ചേരുവകൾ

 

മാമ്പഴം-2എണ്ണം

മിക്സഡ് ഫ്രൂട്ട്സ്-11/2കപ്പ്

ട്യൂട്ടി ഫ്രൂട്ടി,നട്ട്സ്,ചെറി-ആവശ്യത്തിന്

പഞ്ചസാര-പാകത്തിന്

പാൽ-1കപ്പ്

മിൽക്ക്മെയ്‌ഡ്-1/4കപ്പ്

വാനില ഐസ്ക്രീം-ആവശ്യത്തിന്

കസ് കസ്/സബ്ജ സീഡ്സ്-1സ്‌പൂൺ

വെർമിസെലി-1/4കപ്പ്

തയ്യാറാക്കുന്ന വിധം

ഒരു ബൗളിൽ ഫ്രുട്ട്സ് അരിഞ്ഞത്,നട്ട്സ്,ട്യുട്ടി ഫ്രൂട്ടി പാകത്തിന് പഞ്ചസാര ചേർത്തു യോജിപ്പിച്ചു ഫ്രിഡ്ജിൽ വെക്കുക..മാമ്പഴം ചെറിയ കഷ്ണങ്ങൾ ആക്കിയതും പാലും പഞ്ചസാരയും ചേർത്ത് ബ്ലെൻഡ് ചെയ്തു ഒരു ബൗളിൽ ആക്കി ഫ്രിഡ്ജിൽ വെക്കുക..1 കപ്പ് വെള്ളത്തിൽ കസ്കസ് ഇട്ടു 20 മിനിറ്റ് കുതിർത്ത ശേഷം വെള്ളം ഊറ്റി കളഞ്ഞു ഫ്രിഡ്ജിൽ വെക്കുകഒരു പാനിൽ പാൽ തിളപ്പിക്കുക…ഇതിലേക്ക് വെർമിസെലി ഇട്ടു വേവിക്കുക..വെന്ത ശേഷം പഞ്ചസാരയും മിൽകമൈഡ് ചേർത്ത് ഇളക്കി നന്നായി മിക്സ് ചെയ്‌തു അടുപ്പിൽ നിന്ന് വാങ്ങി ചൂടാറാൻ വെക്കുക ….തണുപ്പിക്കാൻ വെച്ചതെല്ലം പുറത്തേക്കു എടുക്കുക….

ഇനി ഒരു നീളമുള്ള ഗ്ലാസ് എടുത്തു കുറച്ചു ഫ്രൂട്ട്സ് അരിഞ്ഞത് ഇടുക..മുകളിൽ കസ്കസ് കുതിർത്തത് കുറചു ഇടുക..ഇതിനു മുകളിൽ വെർമിസെലി ഇട്ടു മുകളിൽ ബ്ലെൻഡ് ചെയ്തു വെച്ച മംഗോ ഇടുക…ഒരു സ്കൂപ് ഐസ്ക്രീം ഇട്ടു വീണ്ടും ഒരു തവണ കൂടി ഇങ്ങനെ ചെയ്യുക…മുകളിൽ ഐസ് ക്രീം,ചെറി ,മാമ്പഴം അരിഞ്ഞത്,ട്യുട്ടി ഫ്രൂട്ടി ഇട്ടു അലങ്കരിച്ചു വിളമ്പാം.