ചേരുവകൾ
മട്ടൺ -1/2kg
ഇഞ്ചി നീളത്തിൽ അരിഞ്ഞത് – 1 ടീ സ്പൂൺ
ചെറിയ ഉള്ളി അരിഞ്ഞത് – 10 എണ്ണം
മഞ്ഞൾപൊടി – 1/2 ടീസ്പൂൺ
കുരുമുളക് – 1 ടീസ്പൂൺ
കറിവേപ്പില, ഉപ്പ് – ആവശ്യത്തിന്
ഇവയെല്ലാം കൂടെ കുക്കറിൽ കുറച്ചു വെള്ളം ചേർത്ത് വേവിച്ചു വറ്റിച്ചെടുക്കുക…
സവാള -1 വലുത്
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടീസ്പൂൺ
കുരുമുളക് ചതച്ചത് – 1 ടീസ്പൂൺ
മഞ്ഞൾപൊടി – 1/2 ടീസ്പൂൺ
പിരിയൻ മുളകുപൊടി – 1/2 ടീ സ്പൂൺ
പെരും ജീരകപൊടി – 1/2 ടീ സ്പൂൺ
ഗരം മസാല – 1/2 ടീ സ്പൂൺ
എണ്ണ – 3 ടേബിൾ സ്പൂൺ
നാരങ്ങ നീര് -1/2 ടീ സ്പൂൺ
മല്ലിയില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാൻ ചൂടാക്കി സവാള , ഇഞ്ചി,വെളുത്തുള്ളി ഇവ വഴറ്റുക. ഇതിലേക്ക് പകുതി കുരുമുളക് ചതച്ചതും ബാക്കി പൊടികളും ചേർത്ത് മൂപ്പിക്കുക, ഇവയെല്ലാം മൂത്തു കഴിഞ്ഞാൽ വേവിച്ചു വച്ച മട്ടൺ ഇതിലേക്ക് ചേർത്ത് റോസ്റ്റ് ചെയ്തെടുക്കുക… റോസ്റ്റ് ആയതിന് ശേഷം ബാക്കിയുള്ള കുരുമുളകും ഗരം മസാലയും ചേർത്ത് ഇളക്കുക. അവസാനം നാരങ്ങാനീരും ആവശ്യത്തിനു മല്ലിയിലയും ചേർത്ത് തീ ഓഫ് ചെയ്യത് എടുക്കുക…..