ചേരുവകൾ
സൂചിഗോതമ്പ് – ഒരു കപ്പ്
ചിക്കൻ – 200 ഗ്രാം (ബോൺലെസ്)
വെള്ളം – മൂന്നു കപ്പ്
ഉപ്പ് – പാകത്തിന്
ഏലയ്ക്ക – 5
പട്ട – രണ്ട് കഷണം
ഗ്രാമ്പൂ – 5
ചിരകിയ തേങ്ങ – അര മുറി
വെള്ളം – ഒന്നരക്കപ്പ്
ചെറിയ ഉള്ളി – അഞ്ച്
നെയ്യ് – ഒരു ടീസ്പൂൺ
സവാള – 2
അണ്ടിപ്പരിപ്പ് – ഒരുപിടി
മുന്തിരി – ഒരുപിടി
തയാറാക്കുന്ന വിധം
ഒരു കപ്പ് സൂചിഗോതമ്പ് നാലു മണിക്കൂർ വെള്ളത്തിലിട്ട് കുതിർക്കുക.നാലു മണിക്കൂറിനു ശേഷം ഇത് നന്നായി കഴുകി വെള്ളം ഊറ്റി കളയുക. ചിക്കൻ ചെറുതായി മുറിക്കുക. നാലു മണിക്കൂർ കഴിഞ്ഞതിനു ശേഷം ഗോതമ്പിലെ വെള്ളം മുഴുവൻ ഊറ്റിക്കളഞ്ഞ് നന്നായി കഴുകുക.. ഒരു പ്രഷർകുക്കറിൽ ചിക്കനും ഗോതമ്പും ഒരുമിച്ച് ഇടുക. അരടീസ്പൂൺ ഉപ്പ് ഇടുക.ഇതിലേക്കു തയാറാക്കിവച്ചിരിക്കുന്ന പട്ടയും ഗ്രാമ്പുവും ഏലയ്ക്കയും ചേർക്കുക. നാല് വിസിൽ വരുന്നതുവരെ വേവിക്കുക. ഇതിലേക്കു അരമുറി തേങ്ങയും ഉള്ളിയും ഒന്നര കപ്പ് വെള്ളവും ചേർത്ത് മിക്സിയിലടിച്ച് ചേർത്ത് നന്നായി തിളപ്പിച്ചെടുക്കാം. ഇതിൽ സവാള വറുത്തു ചേർത്ത് വിളമ്പുക. അലങ്കാരത്തിന് അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്ത് ചേർക്കാം. ഇതിൽ പഞ്ചസാര ചേർത്താണു കഴിക്കേണ്ടത്.