ഏലയ്ക്ക – 2 എണ്ണം
ഗ്രാമ്പു – 3 – 4 എണ്ണം
കറുവപ്പട്ട – ഒരു ചെറിയ കഷ്ണം
തക്കോലം – 1 എണ്ണം
ജീരകം – 1 ടീസ്പൂൺ
പെരുംജീരകം – 1 ടീസ്പൂൺ
കുരുമുളക് – 1 ടീസ്പൂൺ
മല്ലി – 2 ടീസ്പൂൺ.
വറ്റൽ മുളക് – 3 അല്ലെങ്കിൽ 4 എണ്ണം (എരിവ് അനുസരിച്ച്)
ഇഞ്ചി – ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി – 5 – 6അല്ലി
തേങ്ങാ (ചിരകിയത്) – 4 ടേബിൾസ്പൂൺ
സവാള – 2 എണ്ണം (വലുത്)
തക്കാളി – 3 എണ്ണം (ഇടത്തരം)
കറിവേപ്പില / ഉപ്പ് / എണ്ണ / വെള്ളം – ആവശ്യത്തിന്
പുഴുങ്ങിയ മുട്ട – 3 എണ്ണം (ഇഷ്ടം പോലെ)
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
ആദ്യമായി ഒരു പാനിൽ കുറച്ച് എണ്ണ ഒഴിച്ച് ചെറു തീയിൽ സ്പൈസസ് എല്ലാം ഒന്ന് ചൂടാക്കുക. നല്ലൊരു മണം വരുമ്പോൾ ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് ചെറുതായി വഴറ്റുക. ഇതിലേക്ക് ചിരകിയ തേങ്ങയിട്ടു ഒരു മിനിറ്റ് മൂപ്പിച്ചെടുക്കുകനന്നായി തണുക്കുമ്പോൾ, ഒരു മിക്സിയുടെ ജാറിൽ ഒട്ടും വെള്ളം ചേർക്കാതെ അരച്ചെടുക്കാം.അതിന് ശേഷം അല്പം വെള്ളം ചേർത്തും അരയ്ക്കുക. ഇനി ഒരു ചൂടായ പാനിൽ അല്പം എണ്ണ ഒഴിച്ച് മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവചേർത്ത് ചൂടാക്കിയ ശേഷം പുഴുങ്ങിയ മുട്ട (ചെറുതായി വരഞ്ഞത്) ഒന്ന് വറുത്തെടുത്ത് മാറ്റിവയ്ക്കുക ഇനി ചൂടായ ഫ്രൈയിങ് പാനിൽ കൊത്തിയരിഞ്ഞ സവാള, കറിവേപ്പിലഎന്നിവ ചേർത്ത് ഗോൾഡൻ നിറമാകുന്നത് വരെ വഴറ്റിയെടുക്കുക ആവശ്യത്തിന് ഉപ്പ് ചേർക്കുക, ചെറുതായരിഞ്ഞ തക്കാളിയും ചേർത്ത് വഴറ്റിയെടുക്കുക. ഇനി ഇതിലേക്ക് അരച്ച് വച്ചിരിക്കുന്ന പേസ്റ്റ് ചേർത്ത്, ചെറിയ തീയിൽ 5 മിനിറ്റ് വഴറ്റുക.ആവശ്യത്തിന് വെള്ളം ചേർത്ത് 5 മിനിറ്റ് തിളപ്പിക്കുക. ശേഷം വറത്ത് വച്ചിരിക്കുന്ന മുട്ട ചേർത്ത് അടച്ചു വച്ച് 5 മിനിറ്റ് വീണ്ടും തിളപ്പിക്കുക. സ്വാദിഷ്ടമായ ചെട്ടിനാട് മുട്ടക്കറി തയാറായിക്കഴിഞ്ഞു.