ചേരുവകൾ
കടുക് – അര ടീസ്പൂൺ
വെണ്ടയ്ക്ക
ചെറിയ ഉള്ളി – ഒരു കപ്പ്
മല്ലി – 1 ടേബിൾസ്പൂൺ
മുളക് – 4 എണ്ണം
കുരുമുളക് – 1 ടേബിൾസ്പൂൺ
തേങ്ങ – 4 ടേബിൾസ്പൂൺ
തക്കാളി -1 എണ്ണം
കായപ്പൊടി
ശർക്കര ഒരു കഷ്ണം
കറിവേപ്പില
തയ്യാറാക്കുന്ന വിധം
ആദ്യം വെണ്ടയ്ക്ക ചെറുതായി അരിയുക.ഇനി ഒരു പാൻ ചൂടാക്കുക. അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിക്കുക.എണ്ണ ചൂടായ ശേഷം ഇതിലേക്ക് കുറച്ച് കടുക് ചേർക്കുക. കടുക് നന്നായി പൊട്ടി വരുമ്പോൾ ഇതിലേക്ക് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർക്കുക. ഇതിലേക്ക് ഉപ്പ് ചേർക്കുക. ആവശ്യത്തിന് മഞ്ഞൾപ്പൊടി ചേർക്കുക. ഇത് നന്നായി വഴറ്റുക. ഇനി ഇതിലേക്ക് അരിഞ്ഞ് വെച്ച് വെണ്ടയ്ക്ക ചേർക്കുക. ഇതിൻറയ വഴുവഴുപ്പ് മാറുന്ന വരെ വഴറ്റണം. ഇത് നന്നായി ഇളക്കി മിക്സ് ചെയ്യുക. ചെറിയ തീയിൽ വഴറ്റുക.
ഇനി ഒരു പാൻ ചൂടാക്കി എണ്ണ ഒഴിക്കുക. ഇനി ഇതിലേക്ക് മല്ലി, മുളക് ഇവ ചേർക്കുക. ഇതിലേക്ക് കുരുമുളക് ചേർക്കുക. ഇതിലേക്ക് തേങ്ങ ചിരകിയത് ചേർക്കുക. ഇത് നന്നായി വഴറ്റുക. ഇനി ഇതിലേക്ക് കുറച്ച് കായപ്പൊടി തക്കാളി ചേർക്കുക. ഇത് ചൂടായാൽ മാറ്റി വെക്കുക. ഇത് ചൂടാറിയ ശേഷം മിക്സിയിൽ അരച്ചെടുക്കുക. ഇത് വെണ്ടയ്ക്കിലേക്ക് ചേർക്കുക. കുറച്ച് വെള്ളം ഒഴിക്കുക. ഇത് നന്നായി കുറകണം. ഇതിലേക്ക് ചെറിയ കഷ്ണം ശർക്കര ചേർക്കുക. ഇനി ഇതിലേക്ക് കറിവേപ്പില ചേർക്കുക. ഇത് കുറച്ച് സമയം അടച്ച് വെച്ച് കുക്ക് ചെയ്യാം. ഇത് ഒരു പാത്രത്തിലേക്ക് മാറ്റാം. വെണ്ടയ്ക്ക കൊണ്ടുളള ടേസ്റ്റി വിഭവം റെഡി.