Celebrities

അപമാനിക്കപ്പെടുമോ എന്ന ഭയം കാരണം അന്ന് മൗനം പാലിച്ചു…

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിനുശേഷമാണ് പല താരങ്ങളും തങ്ങള്‍ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞത്. ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞപ്പോള്‍ പലരുടെയും സിനിമാ ജീവിത്തതിലെ അവസരങ്ങള്‍ നഷ്ടപ്പെട്ടു. അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് ഭയന്ന് ഇപ്പോഴും മൗനം പാലിക്കുന്നവരും ഉണ്ടാകാം. സിനിമയില്‍ മാത്രമല്ല, പല മേഖലകളും ഇത്തരത്തില്‍ ചൂഷണങ്ങള്‍ ഉണ്ട്. അത് പലപ്പോഴായി പുറത്തുവരുന്നുമുണ്ട്. മലയാള സിനിമയില്‍ മാത്രമല്ല, തെന്നിന്ത്യ നടിയും പൊതുപ്രവര്‍ത്തകയുമായ ഖുശ്ബുവും ഇപ്പോള്‍ തനിക്ക് നേരെയുണ്ടായ ആക്രമത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ്.

അപമാനിക്കപ്പെടുമോ എന്ന ഭയവും ഇരയെ കുറ്റപ്പെടുത്തുന്ന പ്രവണതയും പലപ്പോഴും പലരെയും പരാതിപ്പെടുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. ‘8-ാം വയസിലാണ് സ്വന്തം അച്ഛനില്‍ നിന്ന് ആക്രമണം ഏറ്റുവാങ്ങേണ്ട സാഹചര്യമുണ്ടാകുന്നത്. 15 വയസ്സുള്ളപ്പോള്‍, കുടുംബത്തെ ഉപേക്ഷിച്ചിറങ്ങി. പിന്നീടങ്ങോട്ട് സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശ്രമങ്ങളായിരുന്നു. ഞാന്‍ നേരത്തെ സംസാരിക്കേണ്ടതായിരുന്നു. പക്ഷേ എനിക്ക് സംഭവിച്ചത് എന്റെ കരിയര്‍ കെട്ടിപ്പടുക്കാനുള്ള ഒരു വിട്ടുവീഴ്ചയായിരുന്നില്ല. ഞാന്‍ വീണുപോയാല്‍ എന്നെ കൈപിടിച്ചുയര്‍ത്തേണ്ട ആളുടെ അടുത്ത് നിന്നാണ് എനിക്ക് ആക്രമണം നേരിടേണ്ടി വന്നത്.’ ഖുശ്ബു പറയുന്നു.

പലപ്പോഴും സ്ത്രീകള്‍ നേരിടുന്നത് വലിയ ഒറ്റപ്പെടലുകളാണ്. ഞങ്ങള്‍ക്കൊപ്പമുള്ള പുരുഷന്മാര്‍ ഞങ്ങളെ പിന്താങ്ങുമെന്നും സഹായിക്കുമെന്നും പ്രതീക്ഷിച്ചാണ് ഞങ്ങള്‍ തൊഴിലിടത്തിലേക്ക് വരുന്നത്. എന്നാല്‍ അത് സംഭവിക്കാത്ത സാഹചര്യമാണ് പലപ്പോഴും ഉണ്ടാകുന്നതെന്നും ഖുശ്ബു പോസ്റ്റില്‍ പറഞ്ഞു. അപകീര്‍ത്തിപ്പെടുത്തുമെന്ന ഭയം, നീ എന്തിനത് ചെയ്തു എന്തിനുവേണ്ടി ചെയ്തു തുടങ്ങിയ ചോദ്യങ്ങളാണ് അവളെ തകര്‍ത്തു കളയുന്നത്. അതിജീവിത എനിക്കും നിങ്ങള്‍ക്കും പരിചയമില്ലാത്തയാള്‍ ആയിരിക്കും. പക്ഷേ നമ്മുടെ പിന്തുണ അവര്‍ക്കാവശ്യമുണ്ട്. അവരെ കേള്‍ക്കാനുള്ള മനസും നമ്മുടെ മാനസിക പിന്തുണയും അവര്‍ക്കു വേണം. പ്രതികരിക്കാനുള്ള സാഹചര്യങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാകില്ലെന്ന് എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല എന്നുചോദിക്കുന്നവര്‍ മനസിലാക്കണം.

ഒരിക്കല്‍ ഒരു നായകന്‍ എന്റെ അടുത്തു വന്ന് ചോദിച്ചു, ആരും അറിയാതെ ഒരു ചാന്‍സ് തരുമോ എന്ന്. ഞാന്‍ ഉടനെ ചെരിപ്പ് കയ്യിലെടുത്തു. ഇവിടെവച്ച് തല്ലണോ ഇല്ലെങ്കില്‍ യൂണിറ്റിന്റെ മുന്നില്‍ വച്ച് തല്ലണോ എന്ന് ഞാന്‍ ചോദിച്ചു. ഞാന്‍ പുതിയ ആളാണോ എന്നും എന്റെ കരിയറിന് എന്ത് സംഭവിക്കും എന്നൊന്നും ഞാന്‍ ഓര്‍ത്തില്ല. മറ്റെന്തിനേക്കാളും ഞാന്‍ എന്റെ അഭിമാനത്തിന് പ്രധാന്യം നല്‍കി. നിങ്ങള്‍ സ്വയം ബഹുമാനിക്കണം. എങ്കിലേ മറ്റാരെങ്കിലും നിങ്ങളെ ബഹുമാനിക്കൂ.- ഖുശ്ബു പറഞ്ഞു.

സമൂഹത്തിന്റെ ഏതു മേഖലയില്‍ നിന്നും സ്ത്രീകള്‍ക്ക് നേരെ ആക്രമമുണ്ടാവുമെന്നും അതിനെതിരെ ശക്തമായ പ്രതികരിക്കണം എന്നുമാണ് താരം പറഞ്ഞത്. സ്ത്രീകള്‍ പ്രശ്നങ്ങള്‍ നേരിടുന്നത് സിനിമ മേഖലയില്‍ മാത്രമല്ല എല്ലായിടത്തുമാണ്. ഷെയര്‍ ഓട്ടോയിലും ട്രെയിനിലും ഫ്ളൈറ്റിലും യാത്ര ചെയ്യുമ്പോഴും ഇത് സംഭവിക്കും. ഇത് എല്ലായിടത്തുമുണ്ട്. സിനിമയില്‍ മാത്രമല്ല. ആരെങ്കിലും മോശമായി പെരുമാറിയാല്‍ അതിനെതിരെ പ്രതികരിക്കണം.- ഖുശ്ബു പറഞ്ഞു.

അതിജീവിക്കപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കാനും അചഞ്ചലമായ പിന്തുണ കാണിക്കാനും എല്ലാ പുരുഷന്മാരോടും അഭ്യര്‍ത്ഥിക്കുന്നു. അവിശ്വസനീയമായ വേദനയും ത്യാഗവും സഹിച്ച ഒരു സ്ത്രീക്കാണ് ഓരോ പുരുഷനും ജനിച്ചത്. അമ്മമാര്‍, സഹോദരിമാര്‍, അമ്മായിമാര്‍, അധ്യാപകര്‍, സുഹൃത്തുക്കള്‍ എന്നിങ്ങനെ നിങ്ങളുടെ വളര്‍ച്ചയില്‍ പല സ്ത്രീകളും ഒഴിച്ചുകൂടാനാവാത്ത പങ്കുവഹിക്കുന്നുണ്ട്. നിങ്ങളുടെ ഐക്യദാര്‍ഢ്യം പ്രത്യാശയുടെ വിളക്കുമാടമാകും, നീതിയും ദയയും വിജയിക്കുമെന്നതിന്റെ പ്രതീകമാണ്. ഞങ്ങളോടൊപ്പം നില്‍ക്കുക, ഞങ്ങളെ സംരക്ഷിക്കുക, നിങ്ങള്‍ക്ക് ജീവിതവും സ്‌നേഹവും നല്‍കിയ സ്ത്രീകളെ ബഹുമാനിക്കുക. അക്രമത്തിനെതിരായ പോരാട്ടത്തില്‍ നിങ്ങളുടെ ശബ്ദം കേള്‍ക്കട്ടെ, നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഓരോ സ്ത്രീയും അര്‍ഹിക്കുന്ന ആദരവും സഹാനുഭൂതിയും പ്രതിഫലിപ്പിക്കട്ടെ.

നമ്മള്‍ ഒരുമിച്ചാണ് കൂടുതല്‍ ശക്തരായിരിക്കുന്നത്. ഒരുമിച്ച് നിന്നാല്‍ മാത്രമേ ഈ മുറിവുകള്‍ മാറ്റാനും സുരക്ഷിതവും കൂടുതല്‍ അനുകമ്പയുള്ളതുമായ ഒരു ലോകത്തിന് വഴിയൊരുക്കാനും കഴിയൂ എന്ന് പ്രത്യേകം ഓര്‍ക്കണം. പല സ്ത്രീകള്‍ക്കും അവരുടെ കുടുംബത്തിന്റെ പിന്തുണ പോലുമില്ലെന്ന് മനസ്സിലാക്കണം. കണ്ണുകളില്‍ നക്ഷത്രങ്ങളുമായി അവര്‍ ചെറുപട്ടണങ്ങളില്‍ നിന്ന് വരുന്നു, തിളങ്ങുമെന്ന് പ്രതീക്ഷിക്കുന്നു, പക്ഷേ പലപ്പോഴും അവരുടെ സ്വപ്നങ്ങള്‍ മുളയിലേ നുള്ളുകയും തകര്‍ക്കപ്പെടുകയും ചെയ്യുന്നു.’ ഖുശ്ബു വ്യക്തമാക്കുന്നു.

ഇത് എല്ലാവര്‍ക്കും ഒരു ഉണര്‍ത്തുപാട്ടായിരിക്കണം. ചൂഷണം ഇവിടെ നിര്‍ത്തട്ടെ. സ്ത്രീകളേ, പുറത്തു വന്ന് സംസാരിക്കൂ. ഓര്‍ക്കുക, ജീവിതത്തില്‍ നിങ്ങള്‍ക്ക് എപ്പോഴും ഒരു തിരഞ്ഞെടുപ്പുണ്ട്. നിങ്ങളുടെ ചഛ തീര്‍ച്ചയായും ഒരു ചഛ ആണ്. നിങ്ങളുടെ അന്തസ്സും മാന്യതയും ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. ഇതിലൂടെ കടന്നു പോയ എല്ലാ സ്ത്രീകള്‍ക്കും ഒപ്പം അമ്മയായും സ്ത്രീയായും താന്‍ നില്‍ക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ് ഖുശ്ബു കുറിപ്പ് നിര്‍ത്തുന്നത്.