മണിപ്പുർ സംഘർഷത്തിൽ കോൺഗ്രസ് രാഷ്ട്രീയ പ്രേരിതമായി തെറ്റായ കഥകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ. മണിപ്പുർ വിഷയത്തിൽ രാഷ്ട്രപതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കത്തയച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് മറുപടി പറയുകയായിരുന്നു നഡ്ഡ.
‘മണിപ്പുരിലെ സ്ഥിതിഗതികൾ വൈകാരികമാക്കാൻ കോൺഗ്രസ് പാർട്ടി ആവർത്തിച്ച് ശ്രമിക്കുന്നത് ഞെട്ടിപ്പിക്കുന്നു. സംസ്ഥാനത്ത് സ്ഥിരതയും സമാധാനവും കൊണ്ടുവരാൻ നിലവിലെ ഭരണസംവിധാനം പ്രവർത്തിക്കുകയാണ്. ഇന്ത്യയിലേക്കുള്ള വിദേശ തീവ്രവാദികളുടെ അനധികൃത കുടിയേറ്റം കോൺഗ്രസ് സർക്കാരാണ് നിയമവിധേയമാക്കിയത്. അന്നത്തെ ആഭ്യന്തര മന്ത്രി പി.ചിദംബരം അവരുമായി കരാറുകളിൽ ഒപ്പുവച്ചത് ഖർഗെ മറന്നുവെന്ന് തോന്നുന്നു.’ നഡ്ഡ പറഞ്ഞു.
കൂടാതെ കോൺഗ്രസ് സർക്കാരിനു കീഴിൽ ഇന്ത്യയുടെ സുരക്ഷയും ഭരണപരമായ പെരുമാറ്റച്ചട്ടങ്ങളുടെയും സമ്പൂർണ പരാജയമാണ് മണിപ്പുരിന്റെ സമാധാനം തകർക്കാനും അതിനെ അരാജകത്വത്തിന്റെ യുഗത്തിലേക്ക് പതിറ്റാണ്ടുകൾ പിന്നോട്ട് തള്ളാൻ കാരണമായതെന്നും നഡ്ഡ ആരോപിച്ചു.
STORY HIGHLIGHT: bjp congress clash over manipur conflict