ചേരുവകൾ
നെയ്മീൻ – 1 കിലോ വെളിച്ചെണ്ണ – 150 ഗ്രാം
കടുക്- 10 ഗ്രാം
ഇഞ്ചി- ചെറിയ കഷണം
വെളുത്തുള്ളി – 6 അല്ലി
ഉള്ളി- 150 ഗ്രാം
കറിവേപ്പില- ഒരു തണ്ട്
പച്ചമുളക് – മൂന്നെണ്ണം
മുളകുപൊടി- 75 ഗ്രാം
മഞ്ഞൾപൊടി- കാൽ ടീസ്പൂൺ
കുടംപുളി- 15 ഗ്രാം
ഉപ്പ്- ആവശ്യത്തിന്
ഉലുവാപ്പൊടി- കുറച്ച്
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാ ക്കി കടുക് പൊട്ടിച്ചു ചെറുതായി അരി ഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും ചേ ർത്തിളക്കുക. ഉള്ളിയും കറിവേപ്പിലയുംപച്ചമുളകും ചേർത്ത് നന്നായി വഴറ്റു ക. മുളകുപൊടിയും മഞ്ഞൾപൊടിയും ചേർത്തിളക്കി അൽപം വെള്ളവും കുടംപുളിയും ചേർത്ത് നന്നായി തിളപ്പിച്ച് ഉപ്പും ചേർക്കുക. അതിനു ശേഷം, നെയ്മീൻ ചേർത്ത് നന്നായി വേവിച്ച് ഉലുവാപ്പൊടിയും പച്ചവെളിച്ചെണ്ണയും ഒഴിച്ച് തീ അണയ്ക്കുക. കപ്പയോടൊപ്പം നെയ്മീൻ കറി കൂട്ടി കഴിക്കാവുന്നതാണ്.